മുംബൈ. വിപണിയുടെ മൊത്തം മൂല്യം അഞ്ച് ട്രില്ലണ്‍ ഡോളറെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ വിപണി. ആറ് മാസത്തിനിടെ വിപണിമൂല്യത്തിന്റെ വര്‍ദ്ധന ഒരു ട്രില്യണ്‍ ഡോളറാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ മൂല്യം 414.75 ട്രില്യണ്‍ പിന്നിട്ടതോടെയാണ് പുതിയ നേട്ടം. നിഫ്റ്റിയും സെന്‍സെക്സും അധികം നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ചൊവ്വാഴ്ച മൊത്തം വിപണിമൂല്യത്തില്‍ രണ്ട് ലക്ഷം കോടി രൂപയ്ക്കടുത്ത് വര്‍ദ്ധന രേഖപ്പെടുത്തി.
ഇന്ത്യന്‍ വിപണിയുടെ മൂല്യം നാല് ട്രില്യണ്‍ പിന്നിട്ടത് 2023 നവംബര്‍ 29നാണ്. 2024 മേയ് 21 അത് അഞ്ച് ട്രില്യണ്‍ ഡോളര്‍ എത്തി. ആറ് മാസത്തിനിടെ വിപണി മൂല്യത്തില്‍ ഒരു ്ട്രില്യണ് ഡോളര്‍ വര്‍ദ്ധനവാണ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായത്. നിലവില്‍ യുഎസ്, ചൈന, ജപ്പാന്, ഹോംങ്കോഗ് എന്നിവയ്ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.