ഉഷ്ണതരംഗം മനുഷ്യനും മറ്റു ജീവികള്‍ക്കും മണ്ണിനും വിളകള്‍ക്കും മാത്രമല്ല ചെടികള്‍ക്കും സൂര്യഘാതമേല്‍ക്കും. മനുഷ്യനെ പോലെ 36 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് കാര്‍ഷിക വിളകള്‍ക്ക് തുടര്‍ച്ചയായി ഏല്‍ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അത്യുഷ്ണം കൂടുതല്‍ കാലം നീണ്ടു നിന്നാല്‍ നാണ്യവിളകളില്‍ കാര്യമായ ദോഷമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.
ഉഷ്ണതരംഗതാപനില നിലനില്‍ക്കുന്നത് വിളകളുടെ അളവും ഗുണവും വലുപ്പവും കുറയാന്‍ ഇത് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. ചൂട് അസാധാരണമായി നീളുന്നത് മണ്ണിലെ ജൈവാശം വിഘടിപ്പിച്ച് നശിക്കാന്‍ വഴിയൊരുക്കുമെന്നുമാണ് നിഗമനം. ജീവികളെ പെട്ടന്ന സൂര്യാഘാതം ബാധിക്കുമെങ്കില്‍ ചെടികളെ പതുക്കെയാണ് ഇത് ബാധിക്കുക. ചൂട് കൂടുന്നത് അടിസ്ഥാനവളര്‍ച്ചക്കുവേണ്ട സൂക്ഷാണിക്കള്‍വരെ ഇല്ലാതാക്കുമെന്നത് ദൂരവ്യാപകമായ അപകടമാണ്.
ചെടികള്‍ക്ക് ആവശ്യമായ വളവും മറ്റുപോഷകാംശങ്ങളും ലഭ്യമാകുന്നത് ഈ അണുക്കള്‍ വഴിയാണ്. ചൂടില്‍ ജലാംശം കുറയാതിരിക്കാന്‍ ഇലകളിലെ സൂക്ഷ്മ സുഷിരങ്ങള്‍ സ്വയം അടയ്ക്കുന്നതോടെ പ്രകാശ സംശ്ലേഷണം കുറയും. അതേസമയം പൂക്കളിലെ പരാഗണത്തിനുള്ള രേണുക്കളും കീടങ്ങളും ചൂടില്‍ നശിക്കും. വിളകള്‍ക്ക് അളവും ഗുണവും നിറവും കുറ.ുമെന്നതാണ് ഇതുമൂലം സംഭവിക്കുന്നത്.
അതേസമയം വെള്ളം ലഭിക്കാന്‍ ചെടികള്‍ കൂടുതല്‍ ആഴത്തിലേക്ക് വേരുകള്‍ താഴ്ത്തി ജലം വലിച്ചെടുക്കുന്നതിനാല്‍ മണ്ണിലെ ജലനിരപ്പ് കുറയുവാനും സാധ്യതകളുണ്ട്. നാണ്യവിളകളായ ജാതി, തെങ്ങ്, കമുക്, കുരുമുളക്, വാഴ എന്നിവയാണ് കൂടുതല്‍ നാശം നേരിടുക.