ഒച്ചിനെ പോലെ ഇഴയുന്ന റോബോര്‍ട്ടിനെ വികസിപ്പിച്ച് ഗവേഷകര്‍. ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് റോബോര്‍ട്ടിനെ വികസിപ്പിച്ചത്. പുതിയ കണ്ടുപിടുത്തതോടെ റോബോര്‍ട്ടുകളുടെ ചലന രീതിയില്‍ പുതിയ ഒരു കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. റോബോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന സ്ലൈഡിംഗ് സക്ഷന്‍ മെക്കാനിസം ഒച്ചിന്റെ മ്യൂക്കസിന് പകരായി പ്രവര്‍ത്തിക്കുന്നു.
ഇതാണ് റോബോര്‍ട്ടിന്റെ ചലനത്തിന് വഴിയൊരുക്കുന്നത്. ഇതുമൂലം ഉയരം കൂടിയ പ്രദേശങ്ങളിലും കെട്ടിടത്തിലും ഇഴഞ്ഞു കയറാന്‍ റോബോര്‍ട്ടിന് സാധിക്കും. മനുഷ്യര്‍ക്ക് ചെന്നെത്താന്‍ പ്രയാസമുള്ള പ്രതലങ്ങളില്‍ റോബോര്‍ട്ടിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. കപ്പലുകളുടെ ഹള്‍, വിമാനങ്ങള്‍, ഉയരമുള്ള ഗ്ലാസ് ജാലകങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഇതു വഴി സാധിക്കും.
പുതിയ കണ്ടുപിടുത്തം ഗതാഗതം, വ്യവസായം, ക്ലൈംബിംഗ് എന്നി മേഖലയില്‍ വലിയ മാറ്റത്തിന് കാരണമാകും. റോബോര്‍ട്ടിന് തന്നെക്കാള്‍ 10 ഇരട്ടി വരെ ഭാരം വഹിക്കുവാനും സാധിക്കും. അതേസമയം പരീക്ഷണങ്ങളില്‍ ഉയര്‍ന്ന വേഗത കൈവരിച്ച റോബോര്‍ട്ടുകള്‍ക്ക് സ്റ്റാറ്റിക് അഡീഷന്‍ സമയത്ത് ഊര്‍ജ്ജം ആവശ്യമില്ല.