ഇരുപത്തിമൂന്നാം വയസില്‍ ഇന്ത്യ കാണാന്‍ എത്തിയ ജനീവക്കാരി ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ത്തമ്മയായി. സ്ഥാപിച്ചത് 159000 കോടി രൂപയുടെ കമ്പനി. രത്തന്‍ ടാറ്റയുടെ വളര്‍ത്തമ്മയായ സിമോണ്‍ ടാറ്റയാണ് വിദേശിയായ ആ സ്ത്രീരത്നം ഇന്ന് 159000 കോടി രൂപ വിപണി മൂല്യമുള്ള ട്രെന്റ് എന്ന കമ്പനി സ്ഥാപിച്ചത് സിയോണ്‍ ടാറ്റയാണ്
ജനീവയിൽ ജനിച്ചു വളർന്ന സിമോൺ ഒരു ടൂറിസ്റ്റായി ഇന്ത്യയിലെത്തുമ്പോൾ അവർക്ക് അറില്ലായിരുന്നു താൻ എത്തിയിരിക്കുന്നത് ഒരു ബിസിനസ് സാമ്രാജ്യത്തിലേക്കാണെന്ന്. ഇരുപത്തിമൂന്നുകാരിയായ ആ ജനീവക്കാരി രത്തന്‍ ടാറ്റയുടെ പിതാവ് നേവല്‍ ഹോര്‍മുസ്ജി ടാറ്റയെ കണ്ടുമുട്ടിയതാണ് കാര്യങ്ങളുടെ തുടക്കം. സിയോണ്‍ നേവല്‍ ഹോര്‍മുസ്ജി ടാറ്റയ്ക്കൊപ്പം താമസം ആരംഭിച്ചു. പിന്നീട് സിമോണ്‍ ടാറ്റ സ്ഥിരമായി മുംബൈയിലേക്ക് താമസം മാറി. രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റയ്ക്ക് 1957ല്‍ ജന്മം നല്കി.
കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സിയോണ്‍, ടാറ്റ ഓയില്മില്സിന്റെ സബ്സിഡിയറി കമ്പനിയായ ലാക്മെയില്‍ ജോയിന്‍ ചെയ്തു. 20 വര്‍ഷം സിയോണ്‍ ഈ കമ്പനിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കമ്പനിയുടെ ചെയര്‍ പേഴ്സണായി മാറി. കമ്പനിയെ ലാഭത്തിലെത്തിച്ചത് സിയോണിന്റെ പ്രയത്നം ആയിരുന്നു. 1989ല്‍ ഈ നേട്ടം സിമോണ്‍ ടാറ്റയെ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് അംഗമായി മാറി.
പിന്നീടുള്ള എട്ടുവര്‍ഷത്തിനിടയില്‍ ലാക്മെ ഇന്ത്യയിലെ തന്നെ വലിയ കോസ്മെറ്റിക് ബ്രാന്‍ഡായി മാറി. 1996 യില്‍ ടാറ്റ ഗ്രൂപ്പ് ലാക്മെയെ ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡിന് വിറ്റു. ഇതില്‍ നിന്ന് കിട്ടിയ വരുമാനം ഉപയോഗിച്ച് ട്രെന്റ് എന്ന പുതിയ കമ്പനിയും സ്ഥാപിച്ചു. സിമോണ്‍ ടാറ്റയായിരുന്നു ഇതിനു നേതൃത്ത്വം നല്‍കിയത്. ട്രെന്റിന് കീഴിലുള്ള ബ്രാന്‍ഡാണ് റീടെയില്‍ ഫാഷന്‍ ചെയിനായ വെസ്റ്റ്സൈഡ്.
ലാക്മെ ഓഹരി ഉടമകള്‍ക്ക് ലാക്മെയുടെ വില്പനയ്ക്കു ശേഷം ട്രെന്റിലും തത്തുല്യ ഓഹരി പങ്കാളിത്തം ലഭിച്ചു. 2006 ഒക്ടോബര്‍ 30 വരെ ട്രെന്റിന്റെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു സിമോണ്‍ ടാറ്റ. ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നായി ട്രെന്‍ഡിനെ മാറ്റുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചു. നിലവില്‍ നോയല്‍ ടാറ്റയാണ് ഈ കമ്പനിയെ നയിക്കുന്നത്. നിലവില്‍ 159000 കോടി രൂപ മാര്‍ക്കറ്റ് മൂല്യമുള്ള കമ്പനിയാണ് ട്രെന്റ്.