ജിഎസ്ടി വരുമാനത്തില്‍ രാജ്യത്ത് വന്‍ കുതിപ്പ്. 1,72,739 കോടിയാണ് മെയ് മാസത്തിലെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വളര്‍ച്ചയാണ് ജിഎസ്ടിയില്‍ ഉണ്ടായത്. 1,57,090 ആയിരുന്നു 2023 മെയ് മാസത്തിലെ വരുമാനം.
32,409 കോടി കേന്ദ്ര ജിഎസ്ടിയായും 40,265 കോടി സംസ്ഥാന ജിഎസ്ടിയായും ലഭിച്ചു. ഒപ്പം 87,781 കോടിയാണ് സംയോജിത ജിഎസ്ടി. 12,284 കോടി സെസായും പിരിഞ്ഞുകിട്ടിയിട്ടുണ്ട്.
മെയ്മാസത്തില്‍ കേരളത്തില്‍ ജിഎസ്ടി വരുമാനം 2594 കോടിയാണ്. 2023 മെയ് മാസത്തിനേക്കാല്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.