തൃശൂര്‍. ലോക്സഭാ തിരഞ്ഞൈടുപ്പ് വിജയത്തിന് ശേഷം ലൂര്‍ദ് മാതാ പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം പള്ളിയില്‍ എത്തിയത്. മാതാവിന് സ്വര്ണ്ണക്കൊന്തയും പൂമാലയും സമര്‍പ്പിച്ച സുരേഷ് ഗോപി നന്ദി സൂചകമായി നന്ദിയില്‍ പാടുന്നു ദൈവമേ എന്ന ഗാനവും ആലപിച്ചു.
ബി ജെ പി പ്രവര്‍ത്തകരുടെയും പള്ളിയിലെ മുഴുവന്‍ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത മാതാവിനെ സുരേഷ് ഗോപി അണിയിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സുരേഷ് ഗോപി സമര്‍പ്പിച്ചിരുന്നു.
വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പ്പന്നങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തി പരമായ നിര്‍വ്വഹണത്തിന്റെ മുദ്രകള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.