ന്യൂഡല്‍ഹി. കശ്മീരില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. ഇത്തവണ റെക്കോര്‍ഡ് ടൂറിസം ബ്രേക്കിംഗ് സീസണാണ് പ്രതീക്ഷിക്കുന്നതെന്ന് ജമ്മു കാശ്മീര്‍ ടൂറിസം സെക്രട്ടറി. അമര്‍നാഥ് യാത്രയുടെ സമീപകാല തുടക്കം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പെട്ടന്നുള്ള വര്‍ദ്ധനവിന് കാരണമായി. ശ്രീനഗറില്‍ താമസിക്കാന്‍ സ്ഥലം ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിട്ടതായിട്ടാണ് വിവരം.
ജി 20 ജമ്മു കശ്മീരില്‍ നടന്നതോടെയാണ് വലിയ മാറ്റത്തിന് കാരണമായി വന്നത്. ഇത് ജമ്മു കശ്മീരിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന് ധാരണ ഗണ്യമായി വര്‍ദ്ധിച്ചു. വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് കശ്മീരില്‍ നടപ്പാക്കിയത്. ഇത് പൂര്‍ണമായും വിജയിച്ചു വെന്നാണ് വിനോദസഞ്ചാരികളുടെ തിരക്ക് വ്യക്തമാക്കുന്നത്.