ന്യൂഡല്‍ഹി. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പുറമെ ഇന്ത്യ വിരുദ്ധ നീക്കത്തിന്റെ സൂചനയും. ബംഗ്ലാദേശ് വിമോചന സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാ വിരുദ്ധര്‍ നശിപ്പിച്ചു. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാന് കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമയാണ് തകര്‍ത്തത്.
ബംഗ്ലാദേശിലെ മുജീബ് നഗറിലെ ഷഹീദ് മെമ്മോറിയല്‍ കോംപ്ലക്സി സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഹിന്ദു ഭവനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെയാണിത്. പാക്ക് സേനയുടെ മേജര്‍ ജനറല്‍ അമീര്‍ അബ്ദുല്ല ഖാന് നിയാസി കീഴടങ്ങുന്നതായി ഒപ്പിടുന്നതാണ് ചിത്രീകരിച്ചിരുന്നത്.
93000 സൈനികരാണ് അന്ന് ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു ഇത്. കലാപത്തില്‍ ഇതുവരെ 450 പേര് കൊല്ലപ്പെട്ടതായിട്ടാണ് വിവരം.