ബിഎസ്എന്‍എലിനെ ലാഭത്തിലാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 4ജി സേവനങ്ങള്‍ എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിലൂടെയുമാണ് ബിഎസ്എന്‍എലിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.
കമ്പനി മികച്ച ലാഭത്തിലേക്ക് എത്തണമെങ്കില്‍ ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ്, മികച്ച നിര്‍വഹണം എന്നിവ ആവശ്യമാണ്. ഇവയെല്ലാം സാധിച്ചാല്‍ മാത്രമായിരിക്കും കമ്പനിയെ ലാഭത്തിലാക്കുവാന്‍ സാധിക്കുക. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ രാജ്യം കൂടുതല്‍ തദ്ദേശിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഎസ്എന്‍എല്‍ പുതിയതായി രാജ്യത്തെ 10000 ഗ്രാമങ്ങളില്‍ 52000 ടവറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.