കോട്ടയം. സ്വന്തം വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണ പക്ഷ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിനെയും പോലീസിനെയും പിടിച്ച് കുലുക്കിയിരുന്നു. അതേസമയം പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണത്തില്‍ വിശദമായ അന്വേഷണത്തിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
അതേസമയം സംസ്ഥാനത്ത് നിയമ വാഴ്ച തകര്‍ന്നുവെന്നും സര്‍ക്കാര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നും ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടെയാണ് മുഖം രക്ഷിക്കുവാന്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പോലീസ് അസോസിയേഷന്റെ പരിപാടിക്കിടെ പൊതുവേദിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാവനം.
ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.