ഭീകര സംഘടനയായ ഹിസ്ബുള്ള നേതാവ് ഹസ്സന് നസറുള്ള വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. ലെബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഹിസ്ബുള്ള.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനം പൂര്‍ണമായും തകര്‍ന്നിരുന്നു. ആക്രമണത്തില്‍ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇസ്രയേല്‍ തന്നെയാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല് കെട്ടിടങ്ങളാണ് തകര്‍ക്കപ്പെട്ടത്. സ്ഫോടതത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്ക് പോലൂം കുലുക്കം അനുഭവപപ്പെട്ടതായിട്ടാണ് വിവരം. ഹിസ്ബുള്ളയുടെ മറ്റൊരു നേതാവ് ഇബ്രഹിം ആക്വല് ഇസ്രയേല്‍ നടത്തിയ സമാനമായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.