കാസര്‍കോട്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരും കുറ്റ വിമുക്തരായി. കോടതി എല്ലാവരുടെയും വിടുതല്‍ ഹര്‍ജികള്‍ അംഗീകരിക്കുകയായിരുന്നു. കേസില്‍ വാദം കേട്ടത് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ്.
കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് നല്‍കിയ അന്തിമ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും കെ സുരേന്ദ്രന്‍ വാദിച്ചു. കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നാണ് കേസ്.
അതേസമയം കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും എല്‍ഡിഎഫിനായി മത്സരിച്ച സ്ഥാനാര്‍ഥി കൊടുത്ത കേസാണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേസില്‍ പിന്നീട് സുന്ദര കക്ഷി ചേര്‍ന്നു. തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുവാനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢലോചന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.