യുഎന്നിനെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ആഗോള വിഷയങ്ങളില്‍ യുഎന്‍ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക വിപണിയുമായി പൊരുത്തപ്പെട്ട് പോകാന്‍ യുഎന്നിന് സാധിക്കുന്നില്ലെന്നും യുഎന്‍ പഴയ കമ്പനിയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ ലോകത്ത് രണ്ട് സംഘര്‍ഷങ്ങള്‍ നടക്കുകയാണ്.
നിലവില്‍ യുഎന്‍ കാഴ്ച്ചക്കാരെ പോലെ കൈയ്യും കെട്ടി നില്‍ക്കുകയാണ്. നിലവിലെ വലിയ വെല്ലുവിളികഴളെ പോലും പ്രതിരോധിക്കാന്‍ യുഎന്‍ കൃത്യമായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോവിഡ് പ്രതിരോധത്തിലും യുഎന്‍ വലിയ പരാജയമായിരുന്നു. തികച്ചും കാലഹരണപ്പെട്ട സംവിധാനമായി യുഎന്‍ മാറിയിരിക്കുന്നു.