ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണയുമായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തണമെന്ന് ട്രംപ്. മിഡില്‍ ഈസ്റ്റില്‍ വലിയ യുദ്ധത്തിന് സാധ്യതയില്ലെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ യുഎസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ട്രംപിന്റെ പ്രസ്താവന.
നിങ്ങള്‍ക്ക് ഇറാനെക്കുറിച്ച് എന്താണ് തോന്നുന്നത്. അവരുടെ ആണവായുധങ്ങള്‍ തകര്‍ക്കാത്തിടത്തോളം കാലം ഒന്നും സംഭവിക്കില്ല. തകര്‍ക്കേണ്ടത് ഇറാന്റെ ആണവായുധ കേന്ദ്രങ്ങളാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ബൈഡന് ആവശ്യപ്പെടണമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.