കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ പടിയായി റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുവനാണ് ലക്ഷ്യം.
പുതിയ റെയില്‍വേ സ്റ്റഷനുള്ള നിര്‍ദേശം നല്‍കിയത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണെന്നും അദ്ദേഹത്തിനൊപ്പം പ്രത്യേക ട്രെയിനില്‍ തൃശൂര്‍ വരെ യാത്ര ചെയ്തുവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അതേസമയം സോളാര്‍ പാടത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുവനാണ് പദ്ധതി. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രമാണ് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ദൂരം. രണ്ട് പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കുവനാണ് പദ്ധതി. ഇതില്‍ 24 കോച്ചുകളുല്‌ള ട്രെയിനുകള്‍ നിര്‍ത്താന്‍ സാധിക്കും. വന്ദേഭാരതിനും ഇന്റര്‍സിറ്റിക്കും സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ടാകും.