ടു ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും,സമീര്‍ സേട്ടുംചേര്‍ന്ന് നിര്‍മ്മിക്കുന്ന ജവാനും മുല്ലപ്പൂവും പ്രദര്‍ശനത്തിന് തയ്യാറാകുന്നു. അടച്ചിടല്‍ കാലത്തിന് ശേഷം ഓരോ വീടും ഒരു ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് ജവാനും മുല്ലപ്പൂവിന്റെയും കഥ ഇതള്‍വിരിയുന്നത്.
കോവിഡാനന്തരം കഷ്ടത്തിലായത് സാങ്കേതിക പരിഞ്ജാനമില്ലാത്ത സാധാരണക്കാരാണ്. സൈബര്‍ ലോകം വെളിച്ചമായി ഒപ്പം നിന്ന് അവരുടെ വഴികളില്‍ ഇരുള്‍ പരത്തിക്കൊണ്ടിരുന്നു. സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന സ്‌കൂള്‍ അദ്ധ്യാപികയായ ജയശ്രി ടീച്ചറും സൈനിക ജീവിതം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ ജവാന്‍ ഗിരിധറിന്റെയും കഥ പറയുന്ന ചിത്രം നവാഗതസംവിധായകനായ രഘു മേനോന്‍ അണിയിച്ചൊരുക്കുന്നു.
ഇഷ്ടാനിഷ്ടങ്ങളുടെ കാരൃത്തില്‍ ഗിരിധറും ജയശ്രിയും ഇരുധ്രുവങ്ങളില്‍ ആണ്. എങ്കിലും കുടുംബം എന്ന അനിവാരൃതയെ മുറുകേ പിടിച്ച് അവര്‍ ഒത്തുപോകുകയാണ്. ജയശ്രി ടീച്ചറുടെ അതിജീവനത്തിന്റെ കഥ വൃതൃസ്തമായി പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണന്‍ ആണ്.
ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.മറ്റ് അഭിനേതാക്കള്‍: രാഹുല്‍ മാധവ്,ബേബി സാധിക മേനോന്‍,ദേവി അജിത്ത്, ബാലാജി ശര്‍മ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്പിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍.