ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ജനപ്രീയ മെസഞ്ചറുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ഫേസ്ബുക്കിന്റെ സഹസ്ഥാപമായ വാട്‌സാപ്പ് സ്ഥാപനത്തിന്റെ പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വളരെ പെട്ടന്ന് നടപടി സ്വീകരിക്കാറുണ്ട്. ഇതിന്റെ ഭഗമായി കഴിഞ്ഞ ഓക്ടോബറില്‍ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിച്ചുവെന്നാണ് വിവരം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 2021 ലെ റൂള്‍ അനുസരിച്ചാണ് നടപടി. ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ 8 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ ഓക്ടോബര്‍ മാസത്തെ സുരക്ഷ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഉപയോക്താക്കളില്‍ നിന്നും സ്പാം മെസേജുകള്‍ സംബന്ധിച്ച് ഒന്നില്‍ അധികം പരാതികള്‍ ലഭിക്കുകയോ. കമ്പനിയുടെ മാര്‍ഗ നിര്‍ദേശം ലംഘിക്കുകയോ ചെയ്താലാണ് നിരോധനം നടപ്പാക്കുക. ഇതിനായി എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.