യു എസ് സിലെ ഫ്‌ലോറിഡയിലെ കേപ് കാനവറാലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഹസ്യ ദൗത്യവുമായി ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് കുതിച്ചുയര്‍ന്നു. റോക്കറ്റ് അമേരിക്കന്‍ ബഹിരാകാശ സേനയ്ക്ക് വേണ്ടിയിട്ടുള്ള രണ്ട് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചത്. എന്നാല്‍ ഫാല്‍ക്കണ്‍ ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹങ്ങളുടെ ലക്ഷ്യം എന്താണെന്നോ ഉപ്രഹങ്ങള്‍ ഏതാണെന്നോ ഉള്ള വിവിരം നാസയോ സ്‌പേസ് എക്‌സോ വിശദീകരിച്ചിട്ടില്ല.
ഇത് ആദ്യമായിട്ടാണ് യു എസ് ബഹിരാകാശ സേന ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശത്രു രാജ്യങ്ങളെ നിരീക്ഷിക്കുവാനും നീക്കങ്ങള്‍ മനസ്സിലാക്കുവാനുമാണ് ദൗത്യമെന്നാണ് വിവരം. അതേസമയം വലിയ പ്രത്യേകതകള്‍ ഉള്ള റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി 16800 കിലോഗ്രാം ഭാരം ഈ റോക്കറ്റിന് ബഹിരാകാശത്ത് എത്തിക്കുവാന്‍ സാധിക്കും. യു എസ് സിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് 2018ലാണ് ഈ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചത്.
കെന്നഡി സ്‌പേസ് സന്ററില്‍ നിന്നുമാണ് ഫാല്‍ക്കണ്‍ ആദ്യമായി ബഹിരാകശത്തെത്തിയത്. അന്ന് മസ്‌ക് തന്റെ ടെസ്ല റോഡ്‌സ്റ്റര്‍ കാറും സ്റ്റാര്‍മാന്‍ എന്ന ബൊമ്മയുമാണ് റോക്കറ്റില്‍ ബഹിരാകാശത്ത് എത്തിച്ചത്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. ഫാല്‍ക്കന്‍ ഹെവിയുടെ വിക്ഷേപണത്തോടെ വലിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുവാന്‍ സൈന്യത്തിന് അവസരമൊരുങ്ങുന്നാതായും യു എസ് സൈന്യം തന്നെയാകും ഇതിന്റെ വലിയ ഗുണഭോക്താക്കള്‍ എന്നും വിലയിരുത്തിയിരുന്നു.
അമേരിക്ക സായുധ സൈന്യത്തിന്റെ പുതിയ മുഖമായി ബഹിരാകാശ സേന രൂപികരിച്ചതോടെ ബഹിരാകാശ മേഖലയില്‍ വന്‍ ശക്തികള്‍ തമ്മില്‍ വലിയ മത്സരത്തിനും ഇത് വഴിയൊരുക്കി. യു എസ് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപാണ് ബഹിരാകാശ സേന രൂപികരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അദ്ദേഹം പിന്നീട് പെന്റഗണിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ബഹിരാകാശത്ത് അമേരിക്കന്‍ മേധാവിത്തം ഉറപ്പിക്കുതിന്റെ ഭാഗമായിരുന്നു ഇത്.
2019 ഡിസംബറിലാണ് യു എസ് ബഹിരാകാശ സേന നിലവില്‍ വന്നത്. സേനയില്‍ ഏറ്റവും കുറവ് അംഗസംഖ്യ കുറഞ്ഞ സേനാവിഭാഗമാണ് ഇത്. 8400 അംഗങ്ങളാണ് ഈ സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. യു എസ് സേനയുടെ ആറാം ശാഖയായിട്ടാണ് ബഹിരാകാശ സേനയ്ക്ക് രൂപം നല്‍കിയത്.