സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് ഒരു പ്രത്യേക ഹോര്‍മോണിന്റെ കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. സാധാരണയായി കൊറോണറി ആര്‍ട്ടറി ഡിസീസ് (സി ഡി എസ്) 65 വയസ്സിന് മുകളില്‍ ഉള്ള സ്ത്രീകളിലാണ് കാണുന്നത്. എന്നാല്‍ ഈ രോഗം വരുന്ന 69 ശതമാനം സ്ത്രീകള്‍ക്കും ഒരു ഹോര്‍മോണിന്റെ അഭാവം കണ്ടെത്തിയിട്ടുണ്ട്. സി ഡി എസ് എന്നാല്‍ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ഇടുങ്ങുകയും ഇത് മൂലം കൊഴുപ്പ് രക്തക്കുഴലില്‍ അടിഞ്ഞു കൂടി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥാണ്.
സി ഡി എസിന് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഹൃദയത്തിനും തലച്ചോറിനും രക്തവും ഓക്സിജും ലഭിക്കാതെ ഹൃദ്രോഗമോ, പക്ഷാഘാതമോ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളില്‍ ഈസ്ട്രജന്റെ അഭാവം ഉണ്ടെങ്കില്‍ ഈ സി ഡി എസ് വരുവാനുള്ള സാധ്യത കൂടുതലാണ്. ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ നടത്തിയത് ആര്‍ത്തവമുള്ള സ്ത്രീകളിലാണ്. സി ഡി എസിന് കൂടുതല്‍ സാധ്യത അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം ഹോര്‍മോണിന്റെ അഭാവം മുലം തടസ്സപ്പെടുന്നതാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠനത്തില്‍ പങ്കെടുത്തത് ചെറുപ്പക്കാരികളായ സ്ത്രീകള്‍ ആയതിനാല്‍ ഹൃദ്രോഗ സാധ്യതയ്ക്ക് കാരണം പോഷകങ്ങളുടെ അഭാവം അതായത് അനൊറെക്സിയ, ബുളീമിയ പോലുള്ള ഈറ്റിങ് ഡിസോര്‍ഡര്‍, സെട്രെസ്, അണ്ഡാശയത്തിന് ആവശ്യമുള്ള ഈസ്ട്രജന് തലച്ചോറ് ഉല്പാദപ്പിക്കാതിരിക്കുക, അമിത വ്യായാമം എന്നിവയാണെന്നും പഠനം പറയുന്നു. ഈ ഘടകങ്ങള്‍ എല്ലാം ചേരുമ്പോഴാണ് ഈസ്ട്രെജന്റെ അഭാവം ബാധിക്കുന്നത്.
രക്തക്കുഴലുകളുടെ ആവരണമായ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറവായിട്ടാണ് ഈസ്ട്രജന് കുറഞ്ഞ സ്ത്രീകളില്‍ കാണുന്നത്. രക്തക്കുഴലുകള്‍ ചില പ്രത്യേക വസ്തുക്കളുമായി ഇടപെടുമ്പോള്‍ രക്തം കടന്നു പോകാനായി അത് വികസിക്കും. എന്നാല്‍ ഈസ്ട്രെജന്‍ ലെവല്‍ കുറഞ്ഞ സ്ത്രീകളില്‍ ഇത് സംഭവിക്കില്ല. ഇത് വളരെ ചെറുപ്പത്തില്‍ തന്നെ ഹൃദ്രോഗത്തിനും ഹൈപ്പര്‍ടെന്‍ഷനും കാരണമാകും.