കൊച്ചി: ആഢംബര എസ്യുവി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിരത്തിലിറങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ പ്രീ ബുക്കിങും ജീപ്പ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍ഷിപ്പുകള്‍ വഴിയും വെബ്സൈറ്റിലും ബുക്ക് ചെയ്യാം.
ഡെലിവറി ഈ മാസം അവസാനത്തോടെ പ്രതീക്ഷിക്കാം. ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത് ബ്രാന്‍ഡാണ് ആഗോള വിപണിയില്‍ പേരുംപെരുമയുമുള്ള ഗ്രാന്‍ഡ് ചെറോക്കി. അഞ്ചാം തലമുറയിലെത്തുമ്പോള്‍ സാങ്കേതിക വിദ്യയിലും സുരക്ഷയിലും യാത്രാ സുഖത്തിലും സൗകര്യങ്ങളിലുമെല്ലാം ഒട്ടേറെ പുതുമകളുണ്ട്. എയറോഡയനാമിക് ബോഡി സ്റ്റൈലും പുതിയ രൂപകല്‍പ്പനയും ഭാവവും വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേയും സുരക്ഷയേയും കൂടുതല്‍ മെചച്ചപ്പെടുത്തിയിട്ടുണ്ട്.
യാത്രികരുടെ സുരക്ഷ, യാത്രാ സുഖം, സൗകര്യങ്ങള്‍ എന്നിവയ്ക്ക് പരമാവധി പരിഗണന നല്‍കിയാണ് പുതുതലമുറ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആഢംബര എസ്യുവി ഗണത്തില്‍ ഗ്രാന്‍ഡ് ചെറോക്കിയെ വേറിട്ട് നിര്‍ത്തുന്നതും ഇവയാണ്. വളരെ വേറിട്ട ഡ്രൈവിങ്, യാത്രാ അനുഭവമാണ് ഏറ്റവും പുതിയ ഗ്രാന്‍ഡ് ചെറോക്കി വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ വിശാലമാക്കിയ അകത്തളവും മികവുറ്റ സുരക്ഷാ സംവിധാനങ്ങളുമാണ് അഞ്ചാം തലമുറ ഗ്രാന്‍ഡ് ചെറോക്കിയെ ആഢംബര എസ് യുവി വിഭാഗത്തില്‍ ഒരു ആഗോള ഐക്കണാക്കി മാറ്റുന്നത്, ജീപ് ബ്രാന്‍ഡ് ഇന്ത്യ മേധാവി നിപുണ്‍ ജെ മഹാജന് പറഞ്ഞു.