അഹമ്മദാബാദ്. ഗുജറാത്തില്‍ വീണ്ടും എ എ പിക്ക് വന്‍ തിരിച്ചടി. എ എ പിയുടെ വിജയിച്ച അഞ്ച് എം എല്‍ എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി എം എല്‍ എമാര്‍ നിരന്തരം ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ എ എ പി പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കുവാന്‍ കഴിയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തിരിച്ചടി. 12.92 ശതമാനം വോട്ട് നേടിയ പാര്‍ട്ടിക്ക് അഞ്ച് എം എല്‍ എമാരാണ് ലഭിച്ചത്.
എ എ പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഭൂപത് ഭയാനി ഞായറാഴ്ച ബി ജെ പിയില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. ജുനാഗഡ് ജില്ലയിലെ വിശ്വദര്‍ മണ്ഡലത്തില്‍ നിന്നുള്ള എ എ പി എം എല്‍ എയാണ് അദ്ദേഹം. ആം ആദ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചില മാധ്യമങ്ങളോട് എം എല്‍ എ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട. അതേസമയം വാര്‍ത്തകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എം എല്‍ എ ഭൂപത് ഭയാനി രംഗത്തെത്തി.
ബി ജെ പി സംസ്ഥാ നേതൃത്വം എം എല്‍ എമാരുമായി ചര്‍ച്ച നടത്തുകയാണെന്നും. ഭൂപത് ഭയാനി ഞായറാഴ്ച വാര്‍ത്ത സമ്മേളനം വിളിച്ച് ബി ജെ പിയില്‍ ചേരുന്ന കാര്യം വ്യക്തമാക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ദെദിയാപദ മണ്ഡലത്തില്‍ നിന്നും വിജയിച്ച ചൈതര്‍ വാസവ, ജംജോധ്പുരില്‍ നിന്നും വിജയിച്ച ഹേമന്ത് ബാവ, ബോട്ടാഡ് മണ്ഡലത്തില്‍ നിന്നും വിജയിച്ച ഉമേഷ് മകവാന, ഗരിയധറില്‍ നിന്നും വിജയിച്ച സുധീര്‍ വഘാനി എന്നിവരാണ് ബി ജെ പിയില്‍ ചേരുന്നത്.