ലോകത്ത് ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മെസഞ്ചറാണ് വാട്‌സാപ്പ്. എപ്പോഴും പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുവാന്‍ ഒരു മടിയും കാണിക്കാത്ത വാട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകന്‍ പോകുകയാണ്. വ്യൂവണ്‍സ് ടെക്‌സ്റ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് ടെക് ലോകത്തെ പുതിയ വാര്‍ത്ത.
നിലവില്‍ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോയും അയക്കുവാന്‍ സാധിക്കും. വ്യൂ വണ്‍ ഫീച്ചറിന്റെ പ്രധാനപ്രത്യേകത ഈ തിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ ഒരു തവണ മാത്രമാണ് കാണുവാന്‍ കഴിയുവെന്നതാണ്. പുതിയ ഫീച്ചറുകള്‍ ഉടന്‍ ലഭിക്കും എന്നാണ് വിവരം. പുതിയതായി വരുന്ന വ്യൂ വണ്‍സ് ടെക്സ്റ്റ് സ്‌ക്രീന്‍ ഷോട്ട് എടുക്കുവാനോ ഫോര്‍വേഡ് ചെയ്യുവാനോ സാധിക്കില്ല.