തിരുവനന്തപുരം. ഗവര്‍ണരും സര്‍ക്കാരും ശക്തമായ പോര് തുടരുന്ന സാഹചര്യത്തില്‍ രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും. ഡിസംബര്‍ 14ന് വൈകിട്ട് അഞ്ചിനാണ് ക്രിസ്മസ് ആഘോഷം. ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാരുമായി നിരന്തരം തര്‍ക്കം തുടരുന്ന ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിച്ചതായിട്ടാണ് വിവരം.
അതേസമയം ഗവര്‍ണര്‍ രാജ്ഭവനിലേക്ക് ക്ഷണിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തുന്നതായിരുന്നു പതിവ്. എന്നാല്‍ സര്‍വകലാശാല വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഓണത്തിന് സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ ക്ഷണിക്കാത്തതിനെ ഗവര്ണ് പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.
നിയമസഭ 13ന് അവസാനിക്കുന്നതിനാല്‍ 14ന് ആഘോഷം സംഘടിപ്പിക്കുവനാണ് രാജ്ഭവന് തീരുമാനിച്ചത്. കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കും. കഴിഞ്ഞ തണ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ആഘോഷം.