മലയാളികളെ എന്നും ചിരിപ്പിക്കുന്ന നടനാണ് സൂരാജ് വെഞ്ഞാറമൂട്. ദേശീയ പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അടക്കം നേടിയ സുരാജ് ഹാസ്യ നടനായി എത്തി നായകനായി മാറിയ വ്യക്തിയാണ്. സുരാജിന്റെ പുതിയ ചിത്രങ്ങള്‍ എത്തുമ്പോഴും കൂടുതല്‍ മെച്ചപ്പെടുത്തി കയ്യടി നേടുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തില്‍ നിന്നും തന്റെ കഴിവ് കൊണ്ടുമാത്രം ഉയരങ്ങളിലെത്തിയ സുരാജ് തന്റെ ജീവിതാനുഭവങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചിരിമയം, വെഞ്ഞാറമൂട് കഥകള്‍ എന്നി രണ്ട് പുസ്തകങ്ങളും അദ്ദേഹം എഴുതി. ഇതില്‍ തനിക്ക് സംഭവിച്ച വാഹനാപകടത്തെക്കുറിച്ചും അതിന് ശേഷം സഹോദരിക്ക് സാരിയുമായി വന്ന അനുഭവം പങ്കുവെയ്ക്കുകയാണ് സുരാജ്. ചേച്ചിയുടെ കല്യാണത്തിനിടെയായിരുന്നു അലഹബാദില്‍ വെച്ച് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കയ്യില്‍ കരുതിയിരുന്ന പണം മുഴുവനായും ഉപയോഗിച്ചു.
തുടര്‍ന്ന് ചേച്ചിക്ക് കല്യാണത്തിന് നല്കുവാന് ഭക്ഷണം പോലൂം കഴിക്കാതെ സാരി വാങ്ങിയെന്നും ആ സാരി തന്റെ ചേച്ചി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും സുരാജ് പറയുന്നു. അന്ന് കത്തിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചിരുന്നത്. അപകടം സംഭവിച്ചതും കത്തിലൂടെയാണ് വീട്ടില്‍ അറിയിച്ചത്. എന്റെ ചേച്ചിയുടെ വിവാഹമാണ് കയ്യില്‍ കരുതിയിരുന്ന പണം മുഴുവനും ചെലനായി ഭക്ഷണം പോലും കഴിക്കാതെ പിന്നീട് ഉണ്ടായിരുന്ന പണം ഉപയോഗിച്ച് വാങ്ങിയ സാരിയുമായിട്ടാണ് വീട്ടില്‍ ചെല്ലുന്നതെന്ന് സുരാജ് പറയുന്നു.