ന്യൂഡല്‍ഹി. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ നൂറുകണക്കിന് യുവതി യുവാക്കളാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വീട്ടുകാരുടെയും ബന്ധുക്കളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിക്കുന്നത്. നൂറുകണക്കിന് യുവതി യുവാക്കളാണ് തങ്ങളുടെ ജാതിക്ക് പുറത്തുനിന്ന് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കില്‍ അവരുടെ കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെ പേരിലും കൊല്ലപ്പെടുന്നത്.
നിയമവും സദാചാരവും എന്ന വിഷയത്തില്‍ അശോക് ദേശായ സ്മാരക പ്രഭാഷണം നടത്തികയിയിരുന്നു മുംബൈയില്‍ അദ്ദേഹം. സ്യൂട്ട് ധരിച്ച് ഡോ. അംബേദ്കര്‍ വിപ്ലവകരമായ പ്രസ്താവന നടത്തിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ട തന്റെ സമുദായത്തിന്റെ ഊര്‍ജം വീണ്ടെടുക്കുവനാണ് അദ്ദേഹം ശ്രമിച്ചത്. ഓരോ വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും അതിന്റെതായ സദാചാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരപ്രദേശില്‍ നടന്ന ഒരു ദുരഭിമാന കൊലപാതകം ചൂണ്ടിക്കാട്ടിയ അദ്ദേഹം.
ഈ കൊലപാതകത്തെ ഗ്രാമീണര്‍ ന്യായവും നീതിയുമാണെന്നാണ് കരുതിയിരുന്നെന്നും അവരുടെ ഗ്രാമത്തിന്റെ പെരുമാറ്റ ചട്ടം നടപ്പാക്കുകയാണ് ചെയ്തതെന്നും കരുതിയിരുന്നുവെന്നും. അങ്ങനെയെങ്കില്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റചട്ടം രൂപികരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിക്കുന്നു. ഭരണഘടനയുടെ രൂപികരണത്തിന് ശേഷം നിയമത്തില്‍ പ്രബല സമുദായത്തിന്റെ ചിന്തകള്‍ അടിച്ചേല്‍പ്പിച്ചിരുന്നു.
പാര്‍ലമെന്റില്‍ പലപ്പോഴും ഭൂരിപക്ഷത്തിന്റെ നിയമങ്ങള്‍ നടപ്പാകുമ്പോള്‍ പൊതു ധാര്‍മികതയും അതിനെ ചുറ്റിപ്പറ്റിയായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിക്ക് ഒരു കേസും ചെറുതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആശ്വാസം വേണ്ടവര്‍ക്ക് അത് നല്‍കിയില്ലെങ്കില്‍ പിന്നെ എന്തിനാണ് തങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും ചോദിക്കുന്നു. മനസാക്ഷിക്കും പൗരസ്വാതന്ത്രത്തിനുമായിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പൗരന്റെ വ്യക്തി സ്വാതന്ത്രത്തെയും മൗലിക അവകാശത്തെയും കോടതി സംരക്ഷിക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞു.