കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ ജി ഡി പിയിലേക്ക് സംഭാവന ചെയ്തത് 10,000 കോടി രൂപയെന്ന് കണക്കുകള്‍. 4 ജി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിച്ചതോടെ യൂട്യൂബ് ചാനലുകളിലൂടെ താരങ്ങളായ നിരവധി പേരാണ് രാജ്യത്തുള്ളത്. വിത്യസ്തമായ സര്‍ഗാത്മക കഴിവുകളാണ് ഇവര്‍ ചാനലിലൂടെ അവതരപ്പിക്കുന്നത്. ഇതെല്ലാം രാജ്യത്തെ ജനകീയവുമാണ്.
വിത്യസ്തമായ ആശയങ്ങള്‍ക്കൊണ്ട് ലക്ഷക്കണക്കിന് പേരാണ് യുട്യൂബ് ചാനലുകള്‍ നിത്യവും കാണുന്നത്. യാത്ര, ഭക്ഷണം, സംഗീതം, ഗെയിമിങ് സാമ്പത്തിക കാര്യങ്ങള്‍ എന്നിവയാണ് യൂട്യൂബ് ചാനലുകളിലെ പ്രധാന വിഷയങ്ങള്‍. എന്നാല്‍ ഇതിലും മനോഹരമായി വിഷയങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചാനലുകളും നിരവധിയാണ്.
ഓഹരി വിപണിയും സാമ്പത്തിക വിവരങ്ങളും നല്കുന്ന യൂട്യൂബ് ചാനലുകള്‍ രാജ്യത്തെ എല്ലാ ഭാഷകളിലും ജനപ്രീയ വിഷയമാണ്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ കൊണ്ടുവരുവനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. അതേസമയം ടി വി കണുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നത്.