ലോകത്ത് എണ്ണ ഉപയോഗത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതിചെയ്യുന്ന രാജ്യം എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എണ്ണ കയറ്റുമതി ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. യുക്രെയിനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ഇതോടെ രാജ്യത്തേക്ക് ഒഴുകിയെത്തുന്നത് കോടികളാണ്.
ഒരേ സമയം റഷ്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ഇന്ത്യ ലഭിച്ച അവസരം ഉപയോഗിക്കുകയായിരുന്നു. അമേരിക്കയുടെ ഭീഷണി മറികടന്നാണ് ഇന്ത്യ റഷ്യന്‍ എണ്ണ രാജ്യത്തേക്ക് എത്തിച്ചത്. യുക്രെയിന്‍ യുദ്ധത്തില്‍ തളര്‍ന്ന് നിന്ന റഷ്യയ്ക്ക് ഇന്ത്യ വലിയ തോതില്‍ എണ്ണ വാങ്ങിയത് ലാഭമാണ് ഉണ്ടാക്കിയത്. അതേസമയം ഇന്ത്യയ്ക്ക് റഷ്യ വിപണി വിലയിലും കുറഞ്ഞ നിരക്കിലാണ് എണ്ണ നല്‍കിയത്. യുദ്ധം ആരംഭിച്ചശേഷം റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത്.
എന്നാല്‍ വിലകുറഞ്ഞ് ലഭിക്കുന്ന എണ്ണ രാജ്യത്ത് ഉപയോഗിക്കുക മാത്രമല്ല അത് ശുദ്ധീകരിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് നേട്ടം കൊയ്യുവാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണയ്ക്കുമേല്‍ വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ എണ്ണയുടെ കയറ്റുമതിയില്‍ 70 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതിന്റെ രസകരമായ വസ്തുത എന്തെന്നാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ പല രാജ്യങ്ങളും റഷ്യന്‍ എണ്ണ ഇന്ത്യയുടെ പക്കല്‍ നിന്നും വളഞ്ഞവഴിക്ക് വാങ്ങുന്നുവെന്നതാണ്.
യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്‍ഡ്‌സ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ്. 2021ല്‍ ഇന്ത്യയുടെ വലിയ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ 20-ാം സ്ഥാനത്തായിരുന്ന ബ്രസില്‍ ഇപ്പോള്‍ ഏട്ടാം സ്ഥാനത്താണ്. അതേസമയം അമേരിക്കയും ഇന്ത്യയുടെ മികച്ച വിപണിയാണെന്നാണ് പുറത്ത് വരുന്ന വിവരം. യുദ്ധത്തെ തുടര്‍ന്ന് ഒപ്പം നിന്ന ഇന്ത്യയ്ക്ക് റഷ്യയും മികച്ച സഹകരണമാണ് നല്‍കുന്നത്. അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളുടെയും എതിര്‍പ്പിനെ മറികടന്നാണ് ഇന്ത്യയുടെ ഈ നേട്ടം. എണ്ണ ഇറക്കുമതി വര്‍ദ്ധിച്ചതോടെ ഇന്ത്യയ്ക്ക് വലിയ കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ നല്‍കുവാന്‍ സമ്മതമാണെന്ന് റഷ്യ അറിയിച്ചിരുന്നു.