ഹെലികോപ്റ്ററില്‍ യാത്ര ചെയ്യണമെന്ന ആഗ്രഹം കൊണ്ട് സ്വന്തം നാനോ കാര്‍ ഹെലികോപ്റ്റര്‍ രൂപത്തിലാക്കി മാറ്റിയിരിക്കുകയാണ് ഉത്തരപ്രദേശ് അസംഗഢ് സ്വദേശിയായ സല്‍മാന്‍. നാനോ കാറിനെ ഹെലികോപ്റ്ററിന്റെ പൂരത്തിലേക്ക് മാറ്റിയെങ്കിലും പറക്കുവാന്‍ ഈ വാഹനത്തിന് സാധിക്കില്ല. എന്നാല്‍ ഹെലികോപ്റ്റര്‍ കാറില്‍ സഞ്ചരിക്കമ്പോള്‍ ഓര്‍ജിനല്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്ന അനുഭൂതിയാണ് ലഭിക്കുന്നതെന്നും സല്‍മാന്‍ പറയുന്നു. സല്‍മാന്‍ ഒരു മരപ്പണിക്കരാനാണ്.
സല്‍മാന്‍ കാറിനെ റോഡില്‍ ഓടുന്ന ഹെലികോപ്റ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. നാല് മാസം കൊണ്ട് മൂന്ന് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നിര്‍മ്മാണം നടത്തിയത്. പൊതുജനങ്ങള്‍ കാര്‍ കാണുവാന്‍ എത്തുന്നുണ്ടെന്നും ഇത് വലിയ സന്തോഷമാണ് തരുന്നതെന്നും സല്‍മാന്‍ പറയുന്നു. അതേസമയം കാറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാരിതയാണ്.
ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്ക് തന്റെ കാറില്‍ ആകാശത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്ന അനുഭൂതി നല്‍കുവാന്‍ സാധിക്കുമെന്നും സല്‍മാന്‍ പറയുന്നു. ഈ വാഹനം പൂര്‍മായും സുരക്ഷിതമാണെന്നാണ് സല്‍മാന്‍ പറയുന്നത്.