ബിഗ്ബോസിന്റെ തമിഴ് പതിപ്പില്‍ നിന്നും കമല്ഹാസന് പിന്മാറുന്നു. നിലവില്‍ ബിഗ്ബോസ് സീസണ് 6 നടക്കുകയാണ്. സിനിമയില്‍ തിരക്കുകള്‍ കൂടിയതാണ് പിന്മാറ്റത്തിന് കാരണം. നിലവില്‍ 200 കോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 വിലാണ് കമല്‍ അഭിനയിക്കുന്നത്. അടുത്തിടെ വിക്രം സിനിമയുടെ തിരക്കുകളില്‍ പെട്ടപ്പോഴും കമല്‍ ബിഗ്ബോസില്‍ നിന്നും പിന്മാറിയിരുന്നു.
2023 ജനുവരിയില്‍ നടക്കുന്ന ബിഗ് ബോസ് തമിഴിന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം അദ്ദേഹം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് വിവരം. അതേസമയം ബിഗ് ബോസിന്റെ കുറഞ്ഞ് വരുന്ന സ്വീകാര്യതയും പിന്മാറ്റത്തിന് കാരണമാണെന്നാണ് പുറത്ത് വരുന്ന വിവരം. അതിനാല്‍ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്കുവാനും കൂടുതല്‍ പ്രോജക്റ്റുകള്‍ ചെയ്യുവാനും കമല്‍ ആഗ്രഹിക്കുന്നു.
കമല്‍ ഇടവേള എടുത്ത സമയത്ത് ഷോയില്‍ എത്തിയത് സിമ്പുവാണ്. അതേസയമയം കമല്ഹാസന് പിന്മാറുന്നത് ഒഴിവാക്കുവാന്‍ സീസണ് 7ല്‍ പ്രതിഫലമായി കൂടുതല്‍ പണം നല്കാന് സമ്മതം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമകളിലേക്ക് തിരികെ പോകുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായി അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതേസമയം കമല്ഹാസന് പകരം ആരെ ബിഗ്ബോസില്‍ എത്തിക്കും എന്ന ചര്‍ച്ചയിലാണ് അണിയറപ്രവര്‍ത്തകര്‍.