ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയനായ നടനാണ് നകുല്‍. നകുല്‍ നടി ദേവയാനിയുടെ സഹോദരനാണ്. ബോയ്‌സിന് ശേഷം നിരവധി ചിത്രങ്ങളാണ് നകുലിനെ തേടിയെത്തിയത്. പിന്നീട് നായകനാകുവാന്‍ അദ്ദേഹം തടിയും കുറച്ചു. നിരവധി മിച്ച സിനിമകളില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകുവാന്‍ നകുലിന് സാധിച്ചില്ല.
2016-ല്‍ ആയിരുന്നു നകുല്‍ വിവാഹം കഴിച്ചത്. അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രുതിയെയാണ് നകുല്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകനുണ്ട്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന കൂട്ടത്തിലാണ് ശ്രൂതി. ഒരു അഭിമുഖത്തില്‍ ഇന്ന് സ്ത്രീകള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ചും ശ്രൂതി തുറന്ന് പറയുന്നു. തന്റെ മക്കള്‍, നിലവിലെ സ്ത്രീകളുടെ മാനസികാവസ്ഥ, സ്ത്രീകള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകള്‍, മുലയൂട്ടുമ്പോള്‍ സ്ത്രീകളെ തെറ്റായ വീക്ഷണകോണില്‍ കാണുന്നത് എന്നിവയെക്കുറിച്ചുള്ള ശ്രുതിയുടെ ആശങ്കകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വിവാഹം കഴിഞ്ഞ് ജോലിക്ക് പോകുന്ന സ്ത്രീകള്‍ അവരുടെ ശമ്പളം മാതാപിതാക്കള്‍ക്ക് കൊടുക്കണോ, അമ്മായിയമ്മയ്ക്ക് കൊടുക്കണോ എന്ന് ചോദിക്കും. അതുപോലെ ഭാവി ഭര്‍ത്താവിനൊപ്പം ഫോട്ടോ എടുത്താലും വീട്ടുകാര്‍ ശകാരിച്ചതായി വിവാഹത്തിന് ഒരുങ്ങുന്ന സ്ത്രീകള്‍ തന്നോട് പറഞ്ഞതായും ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും അറിയില്ലെന്നാണ് താന്‍ കരുതുന്നതെന്നും ശ്രുതി പറഞ്ഞു.
അതുപോലെ ഗര്‍ഭകാല ഫോട്ടോ സ്യൂട്ടില്‍ വയറു കാണാവുന്ന തരത്തില്‍ ഫോട്ടോ എടുത്താലും എന്തിനാണ് ഇങ്ങനെ ഒരു ഫോട്ടോ എടുക്കുന്നത് എന്ന് ചിലര്‍ തന്നെ ചോദിക്കും.
എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും ശ്രുതി പറയുന്നു. പല വീടുകളിലും പെണ്‍കുട്ടികളോട് വിവേചനം കാണിക്കുന്നു. ഒരു പെണ്‍കുട്ടി തെറ്റ് ചെയ്താല്‍ അമ്മയ്ക്കൊപ്പവും നല്ലത് ചെയ്താല്‍ അച്ഛന്റെ കൂടെയും ഭക്ഷണം കഴിക്കുന്നതിനോട് ഉപമിക്കുന്നു. അതുപോലെ മുലയൂട്ടലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട് ശ്രുതി. അമ്മ കുഞ്ഞിന് പാല്‍ കൊടുക്കുന്ന ചിത്രമെടുത്താല്‍ പോലും എന്തിനാണ് ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതെന്ന് ചിലര്‍ എന്നെ വിമര്‍ശിക്കുന്നു.
കുഞ്ഞിന് ഭക്ഷണം കൊടുക്കാനുള്ളതാണ് മുലകള്‍. പക്ഷേ അവര്‍ അതിനെ ഒരു സെക്സ് ഒബ്ജക്റ്റ് ആയി കാണുന്നു. തെറ്റിദ്ധരിച്ചാല്‍ കണ്ണടയ്ക്കുക. മുലപ്പാലിനെ കുറിച്ചുള്ള അവബോധം വളരെ പ്രധാനമാണ്. ഭാവിയില്‍ ഇത് കുട്ടികളെ സംരക്ഷിക്കുമെന്ന് ശ്രുതി പറയുന്നു.