മിനിസ്ക്രീനിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് അപ്സര. സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രമാണ് അപ്സരയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കി മാറ്റിയത്. കഴിഞ്ഞ നവംബറില്‍ അപ്സര വിവാഹിതയായി സീരിയല്‍ സംവിധായകന് ആല്‍ബിയാണ് അപ്സര വിവാഹം ചെയ്തത്. നടിയുടെ രണ്ടാം വിവാഹമാണിത്.
ഇപ്പോള്‍ ഇരുവരും ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ്. അതേസമയം അപ്സര തന്റെ ആദ്യ വിവാഹ ബന്ധം ഉപേക്ഷിക്കുവാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹ ബന്ധംവേര്പ്പെടിത്തിയതിനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അപ്സര. വിവാഹമോചനം രാജ്യദ്രോഹക്കുറ്റമല്ലെന്നും ഭര്‍ത്താവിന്റെ അടിയും തല്ലും കൊണ്ട് ജീവിക്കേണ്ടരല്ല ഭാര്യയെന്നും അപ്സര പറയുന്നു.
നല്ലൊരു ജീവിതം സന്തോഷത്തോടെ ജീവിക്കുക. നാളെ ഒരു മകള്‍ ഉണ്ടായാലും ഇതുതന്നെയെ പറയു എന്ന് അപ്സര പറയുന്നു. തന്റെ വീട്ടിലും എനിക്കും ഇല്ലാത്ത ബുദ്ധിമുട്ടാണ് നാട്ടികാര്‍ക്ക് എന്നും.
തന്നെ കുറ്റം പറയുന്നവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് കിട്ടട്ടെയെന്നും അപ്സര പറയുന്നു. ജീവിതം ഒന്ന് മാത്രമാണ് ഉള്ളത് അത് സന്തോഷത്തോടെ ജീവിക്കുവനാണ് ആഗ്രഹിക്കുന്നത് അല്ലാതെ കരഞ്ഞു തീര്‍ക്കുവാന്‍ സാധിക്കില്ലെന്നും അപ്സര പറയുന്നു.