ചൈനയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തും വ്യാപിക്കുമോ എന്ന ഭീതി നിലനില്‍ക്കെ സൗജന്യ റേഷന്‍ പദ്ധതി ഒരു
വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 80 കോടിയില്‍ അധികം ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.
പദ്ധതി 2023 ഡിസംബര്‍ വരെ നീട്ടുവനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ പദ്ധതി 2022 ഡിസംബര്‍ വരെ മാത്രമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. രണ്ട് ലക്ഷം കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്ന് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
ഇതനുസരിച്ച് ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ട് രൂപയ്ക്കും നല്‍കും. ക്രിസ്മസ്, പുതുവത്സരം എന്നിവയോടനുബന്ധിച്ച് കൂട്ടം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ നടന്നാല്‍ അതുവഴി കോവിഡ് എളുപ്പം പടര്‍ന്നുപിടിക്കുമെന്ന ആശങ്കയുള്ളതിനാലാണ് കേന്ദ്രത്തിന്റെ ഈ ജാഗ്രതാനിര്‍ദേശം.
പരിശോധന വര്‍ധിപ്പിക്കാനും ശ്വാസസംബന്ധ രോഗമുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളോട് പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാനും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും കേന്ദ്രം നിര്‍ദേശിച്ചു.