ആയിരത്തിലധികം പേര് കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുകയാണ് കേരളത്തില്‍ ഒരു കാടിന്. മറ്റ് എവിടെയും അല്ല ചന്ദനത്തില്‍ പ്രകൃതി കടഞ്ഞെടുത്ത മറയൂരിനാണ് ഇവരുടെ കാവല്‍. വേരു പോലും ബാക്കി വയ്ക്കാതെ ചന്ദന മരം മുറിക്കുന്ന കൊള്ളക്കാര്‍ക്കിടയിലും കണ്മുന്നില് ചെന്ന് പെടാന്‍ പേടിക്കുന്ന ഒറ്റയാന്മാര്ക്കുമിടയിലാണ് ഇവര്‍ 5000 കോടി വിലമതിക്കുന്ന ചന്ദന മരങ്ങള്‍ക്ക് രാപകല്‍ കാവല്‍ നില്‍ക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ഓരോ വാച്ചര്‍മാരുടെയും ജീവിതം സാഹസികമാണ്.
ആയിരത്തിലധികം പേരാണ് ഇവിടെ കാടിന് കാവല്‍ നില്‍ക്കുന്നത്. എന്നാല്‍ ഈ കാട്ടുകള്ളന്മാരെ തടുക്കാന്‍ പിങ്ക് ഫോറസ്റ്റ് ഓഫിസര്‍മാരും രംഗത്തുണ്ട്. 20000 ചന്ദനമരങ്ങള്ക്കാണ് വനിത ഫോറസ്റ്റ് ഓഫിസര്‍മാര്‍ കാവല്‍ നില്‍ക്കുന്നത്. വളരെ സഹാസികത നിറഞ്ഞതാണ് ഇവരുടെ ജോലി. കാട് ദൂരെ നിന്ന് കാണുവാന്‍ സുന്ദരമാണെങ്കിലും അടുത്തറിഞ്ഞാല്‍ മാത്രമെ അതിന്റെ ഭയപ്പെടുത്തുന്ന സൗന്ദര്യം കാണുവാന്‍ സാധിക്കു എന്ന് വനിത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊള്ളക്കാരും വന്യമൃഗങ്ങളും കോടമഞ്ഞും നിറഞ്ഞ കാട്ടിലേക്ക് അവര്‍ ഉറച്ച കാല്വയ്പ്പോടെയാണ് വനിത ഫോറസ്റ്റ് ഓഫിസര്‍മാര്‍ എത്തുന്നത് മുന്നേറുന്നത്. കാടിനുള്ളിലൂടെ 16 കിലോമീറ്ററോളം ഒരു ദിവസം ഇവര്‍ നടന്ന് നിരീക്ഷണം നടത്തുന്നു. വിലയത്ത് ബുദ്ധ പോലുള്ള മരങ്ങള്‍ക്ക് കോടകളാണ് വില. ഇതെല്ലാം നിരീക്ഷിക്കുക ഈ മിടുക്കികള്‍ക്ക് സാഹസികത നിറഞ്ഞ ജോലിയുമാണ്.
22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ കാട് വലിയ ഭീതിയാണ് സമ്മാനിച്ചതെന്നും, അന്ന് പ്രദേശത്ത് ചന്ദന മോഷണം വ്യാപകമായിരുന്നുവെന്നും വനം വാച്ചര്‍ മുരുകേശ്വരി പറയുന്നു. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ കാട്ടിലൂടെ നടന്ന് നിരീക്ഷണം നടത്തുന്ന വനിത ഓഫീസറാണ് പ്രശാന്തി. വളരെ കാഠിന്യം ഉള്ള ജോലിയാണെങ്കിലും 15 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ഇവര്‍ നടക്കുന്നുണ്ട്. ഇവര്‍ എത്ര കിലോമീറ്റര്‍ നടന്നുവെന്നും വ്യക്തമായി കണ്ട്രോള് റൂമില്‍ അറിയുവാന്‍ സാധിക്കും.
കാട്ടില്‍ നിരീക്ഷണത്തിന് ഇറങ്ങുമ്പോള്‍ കാട്ടിലെ വന്യ മൃഗങ്ങളുടെ മണം പിടിച്ചാണ് ഇവര്‍ എത് വഴി പോകണമെന്ന് തീരുമാനിക്കുന്നത്. തുടക്കകാലത്ത് ഇത് വലിയ പ്രശ്നമാണ് ഉണ്ടാക്കിയതെന്നും എന്നാല്‍ പന്നീട് ഇത് ശീലമായി എന്നും ഇവര്‍ പറയുന്നു. ഏത് മൃഗങ്ങള്‍ സമീപമുണ്ടെങ്കിലും ഇവര്‍ക്ക് കണ്ടുപിടിക്കുവാന്‍ സാധിക്കും.