ലേലം വിളി പലപ്പോഴും വലിയ ആവേശം ഉണ്ടാക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു സംഭവമാണ് പരിവര്‍ത്തനമേടില്‍ സംഭവിച്ചത്. ക്ലബ് പുനരുജ്ജീവിപ്പിക്കാന്‍ പൂവന്‍കോഴിയെ ലേലത്തിനു വച്ചപ്പോള്‍ 10 രൂപയില്‍ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13300 രൂപയില്‍.
പരിവര്‍ത്തനമേടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒ പി എസ് എന്ന ക്ലബ് പുനരാരംഭിക്കാന്‍ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോര്‍ഡ് തുകയിലെത്തിയത്. നാട്ടുകാരനായ ആലുങ്കല്‍ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അജിഷ് മുതുകുന്നേലാണു ലേലത്തില്‍ പിടിച്ചത്.