മലയാളികള്‍ക്കിടയില്‍ വിത്യസ്തത കൊണ്ട് ശ്രദ്ധനേടിയ നടനാണ് നടന് ഷൈന്‍ ടോം ചാക്കോ. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പലതും രസകരമായി കണ്ട് തീര്‍ക്കുവാന്‍ കഴിയുന്നതാണ്. എന്നല്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ട അഭിമുഖം ആരുടെതാണെന്ന് അറിയുവാന്‍ എല്ലാവര്ക്കും താല്പര്യം ഉണ്ട്. ഇതിനെക്കുറിച്ചും ഇപ്പോള്‍ വിവാഹത്തെക്കുറിച്ചും വിമാനത്തില്‍ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് നടന് ഷൈന്‍ ടോം ചാക്കോ.
ധ്യാനിന്റെ ഇന്റര്‍വ്യൂവാണ് താന്‍ ഏറ്റവും കൂടുതല്‍ എന്ജോയ് ചെയ്യുന്നതെന്ന് നടന് ഷൈന്‍ ടോം ചാക്കോ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ട്രോളുകളും മറ്റും തനിക്ക് ഫീല്‍ ചെയ്യാറില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. ആളുകളെ എന്ജോയ് ചെയ്യിക്കാന്‍ വേണ്ടിയാണല്ലോ നമ്മള് ഇതൊക്കെ ചെയ്യുന്നതെന്നും. സാന്റാക്ലോസും നിങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ, ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനാണ് തൊപ്പിവച്ചിരിക്കുന്നതെന്ന് അദ്ദേഹം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ പെണ്‍കുട്ടികളോട് ചോദിച്ചു.
കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാന്‍ പോയത്. ഒരു കുഴലില്‍ കൂടി കയറ്റി സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എനിക്ക് വല്യ ഉറപ്പൊന്നുമില്ല. ഇത്രേം കനമുള്ള സാധനമാണോ പൊന്തിക്കുന്നത്. കാര്‍ തന്നെ ഓടിക്കാന്‍ മടിയല്ലേ പിന്നെയല്ലേ ഫ്ലൈറ്റ്.
ഇതൊക്കെ ഇവര്‍ ഓടിക്കുന്നുണ്ടോ എന്ന് നമ്മള് ചെക്ക് ചെയ്യണ്ടേ. പരിപാടിയ്ക്കിടെ നിങ്ങള്‍ക്ക് തന്നെ ബോദ്ധ്യമില്ലാത്ത ചോദ്യങ്ങളാണ് എന്റെയടുത്ത് ചോദിക്കുന്നതെന്നും നടന് പറയുന്നുണ്ട്. കല്യാണത്തെക്കുറിച്ചുള്ള ചോദ്യത്തിനും നടന് മറുപടി നല്കി. ഞാന്‍ കല്യാണം കഴിച്ചു എനിക്ക് വര്‍ക്കൗട്ടായില്ല, അവര്‍ക്കല്ല. എന്നെക്കൊണ്ട് അവര്‍ തൊല്ലയും വലയും പിടിച്ചു ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.