രാജ്യത്തിന്റെ സേവകനാണ് താനെന്ന് വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയുടെ ചിതയടങ്ങും മുമ്പ് അദ്ദേഹം വീണ്ടും കര്‍മപഥത്തിലേക്ക് തിരിച്ചെത്തി. വെള്ളിയാഴ്ച രാവിലെ അമ്മയുടെ ഔതിക ദേഹം ചിതയിലേക്ക് എടുത്ത ശേഷം അതിവേഗത്തില്‍ അദ്ദേഹം ഔദ്യോഗിക ചടങ്ങിലേക്ക് തിരിച്ചെത്തുകയായിരുന്നു. പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനത്തിന് ഗാന്ധി നഗറിലിരുന്ന് പ്രധാനമന്ത്രി പച്ചക്കൊടി വീശി. ബംഗാളിനായി വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയുമാണ് നല്‍കിയത്. തുടര്‍ന്ന് വിവിധ പദ്ധതികളും അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
അമ്മയോടുള്ള തന്റെ കടമ നിര്‍വഹിച്ച് കൊണ്ട് രാജ്യത്തിന് പരമപ്രധാന്യം നല്‍കുന്ന തെങ്ങനെയെന്ന് പ്രധാനമന്ത്രി തെളിയിച്ചെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡ്യ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ മോദിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. മോദിയും അമ്മയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്കും മോദി തന്നെ നേതൃത്വം നല്‍കി.
ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണമടയുന്നത്. ആശുപത്രിയില്‍ നിന്നും റയ്‌സാന്‍ വസതിയിലേയ്ക്കാണ് ഭൗതിക ശരീരം എത്തിച്ചത്. അമ്മയുടെ ഭൗതിക ദേഹം ബന്ധുക്കള്‍ക്കൊപ്പം സ്വന്തം തോളിലേറ്റി പ്രധാനമന്ത്രിയും ശ്മശാനഭൂമിയിലേക്ക് നടന്നു.
അമ്മ തന്റെ ഔദ്യോഗികമായ കൃത്യനിര്‍വഹണത്തിന് ഏറ്റവും ശക്തമായ പ്രേരണയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. നൂറാമത്തെ ജന്മദിനം ആഘോഷിക്കുന്ന സമയത്തും അമ്മ എന്നും തന്റെ ജോലിയോട് കാണിക്കേണ്ട സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തെയാണ് ഓര്‍മ്മിപ്പിച്ചത്. ജീവിതം സംശുദ്ധമായിരിക്കണമെന്നും യുക്തിയും ബുദ്ധിയും കൃത്യമായി സംയോജിപ്പിച്ച് ജീവിക്കണമെന്ന അമ്മയുടെ വാക്കുകള്‍ ജീവിത വ്രതമായി തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു.
തങ്ങളുടെ മാതാവിന്റെ വിയോഗവാര്‍ത്തയില്‍ അനുശോചിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തവര്‍ക്ക് കുടുംബവും നന്ദിയിറയിച്ചു. മാതാവിന്റെ ആത്മശാന്തിക്കായി എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാവണമെന്നും കുടുംബം അറിയിച്ചു. ഗാന്ധിനഗറില്‍ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് ഹീരാ ബെന്‍ കഴിഞ്ഞിരുന്നത്.