ഞെട്ടിക്കുന്നവാര്‍ത്തായണ് കഴിഞ്ഞ ദിവസം കോട്ടയത്തു നിന്നും പുറത്ത് വന്നത്. കോട്ടയത്ത് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനു പിന്നാലെ ഛര്‍ദിയും വയറിളക്കവും ബാധിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി കൊല്ലപ്പെട്ടിരുന്നു. ജോലി തിരക്കുകളും വീട്ടില്‍ ഭക്ഷണം പാകം ചെയ്യുവാനുള്ള ബുദ്ധിമുട്ടുകളും മുന്‍ നിര്‍ത്തി പലരും പുറത്തുനിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ വാങ്ങുന്ന ഭക്ഷണം ചിലപ്പോള്‍ വിഷമായേക്കാം എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
പഴകിയ ആഹാരം കഴിക്കുന്നതാണ് പലപ്പോഴും ഭക്ഷ്യവിഷബാധയിലേക്ക് വഴി തെളിക്കുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ ഭക്ഷണ സാധനങ്ങള്‍, ബിരിയാണ് പോലുള്ള വസ്തുക്കള്‍ ഉണ്ടാക്കിയ ശേഷം വൈകി കഴിക്കുന്നതെല്ലാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. പഴകും തോറും ആഹാരത്തില്‍ അണുക്കള്‍ കൂടുന്നതാണ് ഇതിന് കാരണം.
നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന സലാഡ്, ചട്‌നി പോലുള്ളവയും തൈരുസാദവും തയാറാക്കിയ ഉടനെ കഴിക്കണം വൈകിയാല്‍ അത് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചേക്കാം. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സല്‍മണൊല്ല സ്റ്റഫൈലോകോക്കസ് എന്നിവയും ഭക്ഷ്യവിഷബാധയിലേക്ക് നിയിക്കുന്ന ബാക്ടീരിയകളാണ്.
ഈ ബാക്ടീരിയ പറത്ത് വിടുന്ന അപകടകാരിയായ വിഷം ജീവനു ഭീഷണിയാകും. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുള്ള ഭക്ഷണം കഴിച്ച് 12 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും എന്നാണ് പറയുന്നത്. ഇത്തരം ലക്ഷണം കണ്ട് തുടങ്ങിയാല്‍ പ്രധമിക ചികിത്സ എന്ന നിലയില്‍ ധാരാളം വെള്ളം കുടിക്കണം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയാല്‍ ആന്റിബയോട്ടിക്കുകളാണ് നല്‍കുന്നത്.
- ആഹാരം പഴകിയതാണെങ്കില്‍ ഉപയോഗിക്കരുത്, രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസമനുഭവപ്പെട്ടാല്‍ എത്ര വിലകൂടിയ ആഹാരമായാലും ഒഴിവാക്കണം.
- പാകം ചെയ്ത ആഹാരം ഏറെനേരം തുറന്നു വയ്ക്കാതെ ഫ്രിജില്‍ സൂക്ഷിക്കാം. പാകം ചെയ്ത, മാംസം, മുട്ട, മത്സ്യം ഇവയും അധികനേരം പുറത്തു വയ്ക്കരുത്.
- തണുത്ത ആഹാരം നന്നായി ചൂടാക്കി, അല്ലെങ്കില്‍ തിളപ്പിച്ചു മാത്രം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- ബേക്കറി പലഹാരങ്ങള്‍ അന്നന്നു പാകപ്പെടുത്തിയവ തന്നെ കഴിക്കുക. പഴകിയ എണ്ണപ്പലഹാരങ്ങളും ഉപയോഗിക്കരുത്
- പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോള്‍ നല്ല ബാന്‍ഡ് തിരഞ്ഞെടുക്കണം. എക്‌സ്‌പെയറി ഡേറ്റും പരിശോധിക്കണം.