പരീക്ഷ പേടി ചില കുട്ടികള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 12 ക്ലാസിലെ പരീക്ഷ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി ഈ പേടി എങ്ങനെ മറികടക്കാം എന്ന ഉപദേശം നല്കുന്ന പരീക്ഷ പേ ചര്‍ച്ചയില്‍ ഇക്കുറി പങ്കെടുക്കുന്നത്. 38.80 ലക്ഷം വിദ്യാര്‍ഥികള്‍. ഇത് റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് ഇത്.
വിദ്യാര്‍ഥികള്‍ക്കായി ഇത് ആറാം തവണയാണ് പ്രധാനമന്ത്രി പരീക്ഷ പേ ചര്‍ച്ച നടത്തുന്നത്. ജനുവരി 27നാണ് ദല്‍ഹിയിലെ തല്‍ക്കതോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ക്ക് മുന്നോടിയായിട്ടാണ് പരിപാടി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയില്‍ മാത്രമല്ല രാജ്യത്തിനു പുറത്തും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ഈ പരിപാടി വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. ഇത്തവണ 150-ല്‍ അധികം രാജ്യത്ത് നിന്നുമുള്ള വിദ്യാര്‍ഥികളും 51 രാജ്യത്ത് നിന്നുള്ള അധ്യാപകരും പങ്കെടുക്കുന്നുണ്ട്. ഇക്കുറി പ്രധാനമന്ത്രിയുമായി വിദ്യാര്‍ഥികള്‍ക്ക് സംസാരിക്കുവാനും ചോദ്യം ചോദിക്കുവാനും ഇവര്‍ക്ക് അവസരം ലഭിക്കും.