മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബന്, ജയസൂര്യ, ഉണ്ണി മുകുന്ദന് തുടങ്ങിയ ചുള്ളന് നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. മോഹന്‍ലാല്‍ നായകനായ 12ത് മാന്‍ ആണ് അനുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഒരു തമിഴ് ചിത്രം ഉള്‍പ്പടെ അഞ്ചോളം സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട് അനു സിത്താരയുടെതായി.
കല്യാണത്തിന് ശേഷവും സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം വിഷ്ണുവിനോട് പറയാന്‍ പറ്റിയിരുന്നില്ലെന്ന് പറയുകയാണ് അനു സിത്താര ഇപ്പോള്‍. വാക്കുകളിങ്ങനെ ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. കല്യാണത്തിന് ശേഷവും അഭിനയിക്കണം എന്നൊന്നും ഞാന്‍ വിഷ്ണു ഏട്ടനോട് പറഞ്ഞിരുന്നില്ല.
പെട്ടെന്ന് ഒരു സിനിമ വന്നു ഞാന്‍ ചെയ്തു. മുന്‍കൂട്ടി എനിക്ക് സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടെന്നോ തുടര്‍ന്നും അഭിനയിക്കണമെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല എനിക്ക് സിനിമ ചെയ്യാന്‍ ഇഷ്ടമാണെന്ന് അദ്ദേഹത്തിന് അറിയുന്നതാണ്. ഞാന്‍ കല്യാണത്തിന് മുമ്പ് ചെയ്ത എല്ലാ സിനിമയും അദ്ദേഹം തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്.
കല്യാണത്തിന് മുമ്പ് സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടെന്ന് പറയാനുള്ള സാഹചര്യം എനിക്ക് ഇല്ലായിരുന്നു, കാരണം അന്നൊന്നും എനിക്ക് ഫോണ്‍ ഇല്ലായിരുന്നു. വീട്ടിലെ ലാന്റ് ഫോണിലൂടെ ആരും കാണാതെയാണ് ഞാന്‍ വിളിക്കുക. അല്ലാത്ത സമയങ്ങളില്‍ കത്തുകളിലൂടെയാണ് എന്തെങ്കിലും ഒക്കെ പറയുക.
ഞാന്‍ കൊടുത്ത കത്തുകളൊക്കെ ഇപ്പോഴും വിഷ്ണു ഏട്ടന്റെ കയ്യിലുണ്ട്. പക്ഷെ അദ്ദേഹം തന്ന കത്ത് ഒരിക്കല്‍ മമ്മി പിടിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ എനിക്ക് കീറി കളയേണ്ടി വന്നു. അന്ന് ഞാന്‍ അത് കളഞ്ഞത് കൂടുതല്‍ പ്രശ്നങ്ങള്‍ ആവാതിരിക്കാനാണ്. അതുകൊണ്ട് തന്നെ കല്യാണത്തിന് മുമ്പ് സിനിമ ചെയ്യുന്നതിനേക്കുറിച്ചൊന്നും എനിക്ക് പറയാന്‍ പറ്റിയില്ല. പക്ഷെ എല്ലാത്തിനും അദ്ദേഹത്തിന്റെ പിന്തുണയുണ്ട്