വിശപ്പില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ചിലതൊക്കെ സൂക്ഷിക്കുവനുണ്ട്. ഇത്തരത്തില്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിനെ ബിഞ്ച് ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്നുപറയുന്നു. വയറുപൊട്ടും എന്ന് തോന്നും വരെ ഇവര്‍ ഭക്ഷണം കഴിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയ്ക്ക് ഇത് കാരണമാകും.
ഇവര്‍ പൊതുവെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. വിവാഹസദ്യയ്ക്കും മറ്റും പോയി കുറഞ്ഞസമയം കൊണ്ട് വാരിവലിച്ചു കഴിക്കുന്ന ശീലം വളര്‍ന്നു വരികയാണ്. ഒരുപാട് ഭക്ഷണസാധനങ്ങള്‍ നിറഞ്ഞ ബുഫെ രീതിയും അമിതഭക്ഷണശീലം വളര്‍ത്തുന്നു. ആരും ആസ്വദിച്ചു കഴിക്കുന്നില്ല. അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് ആഹാരസാധനങ്ങളോട് ഒരുതരം അടിമത്ത മനോഭാവം വളര്‍ത്തിയെടുക്കുന്നു.
ഭക്ഷണത്തിനോടുള്ള ആസക്തി ചിലപ്പോള്‍ ഫുഡ് അഡിക്ഷന്‍ പോലെയുള്ള അവസ്ഥയില്‍ എത്തിച്ചേക്കാം. എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടേയിരിക്കുക എന്ന ശീലം ചില മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം മാനസിക സമ്മര്‍ദ്ദം മൂലവും അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ ഉണ്ട്. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
പരീക്ഷക്കാലത്ത് ചില കുട്ടികളിലും ഐ ടി രംഗത്ത് ജോലി ചെയ്യുന്നവരിലുമാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണുന്നത്. ഇത്തരക്കാര്‍ക്ക് ഇത് അവാസാനിപ്പിക്കണമെന്ന് തോന്നിയാലും അവസാനിപ്പിക്കുവാന്‍ സാധിക്കില്ല.