ലോകകപ്പിന് പിന്നാലെ ഫുട്ബോള്‍ ലോകത്തേക്ക് പ്രവേശിക്കുകയാണ് അറബ് രാജ്യങ്ങള്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസറിലേയ്ക്ക് എത്തിയ തോടെ അറബ് ഫുട്ബോള്‍ ലോക ശ്രദ്ധയിലേക്ക് എത്തും എന്ന കാര്യത്തില്‍ ഉറപ്പായി. ക്രിസ്റ്റ്യാനോ അറബ് ക്ലബ്ബിലേയ്ക്ക് എത്തിയതിന് പിന്നാലെ ലയണല്‍ മെസിയെ സ്വന്തമാക്കാനുള്ള നീക്കം അല്‍ഹിലാല്‍ ക്ലബ് നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.
ഇതിനിടയില്‍ തന്നെ ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പ് മെസിയെയാണ് ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നത് എന്ന് അല്‍ നാസര്‍ പരിശീലകനും വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായി. കരിയറിലെ ഏറ്റവും വലിയ നേട്ടമായ ലോകകപ്പ് നേടിയ മെസി നിലവിലെ ക്ലബ്ബായ പി എസ് ജിയുമായി കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് വിവരം. പല തരത്തിലുള്ള വര്‍ത്തകള്‍ പുറത്തുവരുന്നതിനിടയില്‍ മെസിക്കായി അല്‍ ഹിലാല്‍ മോഹവില വാഗ്ദാനം ചെയ്തുവെന്നാണ് വിവരം.
പുറത്ത് വരുന്ന വിവര പ്രകാരം മെസിക്ക് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തത് 2445 കോടി രൂപയാണ്. ലോകത്തില്‍ തന്നെ ഒരു ഫുട്ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണിത്. നിലവില്‍ ക്രിസ്റ്റ്യാനോയുമായി ഏര്‍പ്പെട്ടിരിക്കുന്ന 200 കോടി യൂറോയുടെ കരാര്‍ മെസിയുടെ വരവ് യാഥാര്‍ത്ഥ്യമായാല്‍ മറ്റിയെഴുതപ്പെടും.