മലയാള സിനിമയിലെ യുവ നടിമാരില്‍ മുന്‍നിരയിലുള്ള നടിയാണ് ഗ്രേസ് ആന്റണി. സിനിമയില്‍ നിറഞ്ഞ് നില്ക്കുമ്പോള് പിന്നിട്ട കാലത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഗ്രേസ്. ആദ്യമായി ഓഡിഷനുപോയ അനുഭവമാണ് ഗ്രേസ് പങ്കുവെയ്ക്കുന്നത്. ആദ്യമായി പോയ ഓഡിഷന് ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെതായിരുന്നു വെന്ന് ഗ്രേസ് ആന്റണി പറയുന്നു.
പിന്നീട് ആ ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഇതിന് കൊടുത്തില്ലെങ്കില്‍ ശരിയാകില്ലെന്ന് ദൈവത്തിന് തോന്നിക്കാണും. പപ്പയാണ് കൂടെ വന്നത്. വലിയൊരു ഹാളാണ്. പത്തറുപത് കുട്ടികളും അവരുടെ പാരന്റ്സുമുണ്ട് സ്ക്രിപ്റ്റ് തന്നു. സിനിമയില്‍ ചെയ്ത സീന്‍ തന്നെയായിരുന്നു അത് ചെയ്യാന്‍ പറഞ്ഞു.
എന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യണമെന്ന് മനസ്സില്‍ തോന്നു. ആ പ്രായത്തില്‍ ആ ബുദ്ധി എങ്ങനെ വന്നുവെന്ന് അറിയില്ല. പപ്പ ഒരു സൈഡിലിരുന്ന് കാണുന്നുണ്ട്. എല്ലാ പാരന്റ്സും അവരവരുടെ കുട്ടികള്‍ നന്നായി ചെയ്യുന്നത് കണ്ട് ആസ്വദിക്കുന്നത്. പക്ഷെ ചിരി എവിടേയുമില്ല. ഞാന്‍ കയറി. നല്ല വെറുപ്പിച്ച് പാടി. എല്ലാവരും ചിരിച്ചു തുടങ്ങി. അപ്പോഴാണ് നമ്മള് ചെയ്താല്‍ ആള്ക്കാര് ചിരിക്കുമെന്ന് മനസിലാകുന്നതെന്ന് ഗ്രസ് പറയുന്നു.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞിട്ടും കോളൊന്നും വന്നില്ല. അത് കഴിഞ്ഞ് അവര്‍ വിളിച്ചിട്ട് സെലക്ട് ആയെന്ന് പറഞ്ഞു. സിനിമയില്‍ നായികയായി എന്ന് ഞാന്‍ കരുതി. നായിയാകാനുള്ള ലുക്കും ഫിസിക്കും ഒന്നും ഗ്രേസിനില്ല അതിനാല്‍ ഇതിലേതൊരു ക്യാരക്ടര്‍ റോളാണെന്ന് അവര്‍ പറഞ്ഞു. എനിക്കതില്‍ ഇപ്പോള്‍ പ്രശ്നമില്ലയിരുന്നു പക്ഷെ അന്ന് ചെറിയ വിഷമം തോന്നി.
എന്നാലും ഓക്കെ ചേട്ടാ ഞാന്‍ അഭിനയിക്കാമെന്നു പറഞ്ഞു. പോയി അഭിനയിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ഗ്രേസ് പറയുന്നത്. നോ പറയുക എന്നത് സിനിമയില്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഗ്രേസ് പറയുന്നത്. ഞാന്‍ അഭിനയിച്ചൊരു സിനിമയില്‍ 15 ദിവസത്തെ ഷൂട്ടുണ്ടെന്നാണ് പറഞ്ഞത്. പാരന്റിനോടാണല്ലോ ആദ്യം സംസാരിക്കുക.
പിന്നെ പറയും ആക്ടറോട് സംസാരിക്കണമെന്ന്. അതിന് ശേഷം പാരന്റിനോട് സംസാരിക്കുകയേയില്ല. അത് പെണ്‍കുട്ടിയാണെങ്കില്‍ മാത്രമാണ്. ആണ്കുട്ടിയാണെങ്കില് പ്രശ്നമേയില്ല. അതെല്ലാം കഴിഞ്ഞ് വരികയാണെങ്കില്‍ ഇവര്‍ പറയും, കുറേ കുട്ടികള്‍ അഭിനയിക്കാന്‍ വരുന്നുണ്ട്. ഒറ്റയ്ക്ക് വന്നാല്‍ മതി പാരന്റ് വന്നാല്‍ താമസസൗകര്യം ബുദ്ധിമുട്ടായിരിക്കുമെന്ന്. ഞാന്‍ പറഞ്ഞു, ചേട്ടാ എനിക്ക് അഭിനയിക്കാന്‍ താല്പര്യമില്ല ഞാന്‍ വരുന്നില്ല.
അപ്പോള്‍ അവര്‍ പറഞ്ഞത് കുഴപ്പമില്ല റൂം ശരിയാക്കാമെന്നാണ്. ഞാന്‍ പപ്പയുമായി പോയി ഒരു കുഴപ്പവുമുണ്ടായില്ല. അന്നേ നോ പറഞ്ഞത് കൊണ്ട് കുഴപ്പമില്ലെന്നാണ് ഗ്രേസ് പറയുന്നത്. നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഗ്രേസ് പറയുന്നത്. ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് കണ്ടപ്പോള്‍ ഗ്രേസ് അഭിനയം നിര്‍ത്തിയോ എന്ന് ചോദിച്ചു. ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ഇന്ന പ്രൊഡക്ഷന്‍ കണ്ട്രോളറും സംവിധായകനും പറഞ്ഞത് ഗ്രേസ് അഭിനയം നിര്ത്തിയെന്നാണെന്നും അതിനാലാണ് ആ സിനിമയിലേക്ക് വിളിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്നും ഗ്രേസ് ഓര്‍ക്കുന്നു.