നാം എല്ലാവരും ബില്‍ ഗേറ്റ്സിനെ അറിയുക ലോകത്തിലെ പ്രധാനപ്പെട്ട വ്യവസായി ആയിട്ടും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായിട്ടുമാണ് എന്നാല്‍ ഇതിനും എല്ലാം അപ്പുറം തികഞ്ഞ ഒരു മനുഷ്യ സ്നേഹി കൂടിയാണ് അദ്ദേഹം. ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ അധിക കാലം താന്‍ ഉണ്ടാകില്ലെന്നും തന്റെ സമ്പത്ത് ബില്‍ ആന്‍ഡ് മെലിഡാ ഫൗണ്ടേഷ് നല്‍കുമെന്ന് 2022-ല്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകത്ത് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
അതേസമയം ബില്‍ ഗേറ്റ്സിനെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ ദിവസവും പുറത്ത് വരാറുണ്ട്. അദ്ദേഹത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. എല്ലാ വര്‍ഷവും ബില്‍ ഗേറ്റ്സിനോട് ചോദ്യം ചോദിക്കുവനായി അദ്ദേഹം റെഡ്ഡിറ്റില്‍ ബില്‍ ഗേറ്റ്സ് എന്ന പരിപാടി സംഘടിപ്പിക്കുന്നു. എന്ത് ചോദ്യം വേണമെങ്കില്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തോട് ചോദിക്കാം.
കഴിഞ്ഞ വര്‍ഷവും പരിപാടി നടന്നു അതില്‍ ഉയര്‍ന്ന ഒരു ചോദ്യം മാത്രം വലിയ ചര്‍ച്ചയായി. അമേരിക്കയില്‍ മാത്രം 2,75,000 ഏക്കര്‍ ഭൂമിയാണ് ബില്‍ ഗേറ്റ്സിന്റെതായി ഉള്ളത്, വലിയ മനുഷ്യ സ്നേഹം പറയുന്ന താങ്കള്‍ എന്തിന് ഇത്രയും ഭൂമി കൈവശം വെച്ചിരിക്കുന്നു വെന്നാണ് ചോദ്യം ഉയര്‍ന്നത്. എന്നാല്‍ ഇതിനുള്ള മറുപടിയായി തന്റെ സ്വത്തുക്കള്‍ മുഴുവന്‍ ജീവകാരുണ്യ പ്രസ്ഥാനത്തിനായി മാറ്റിവച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി.
കൃഷിഭൂമിയുള്‍പ്പെടെ മുഴുവന്‍ സ്വത്തും വിറ്റ് ആ പണം തന്റെ ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് എത്തുമെന്നും ബില്‍ ഗേറ്റ്സ് പറയുന്നു. മറ്റൊരു ചോദ്യത്തിന് മറുപടിയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയാണ് താന്‍ ഈ കാലഘട്ടത്തിലെ വിപ്ലവകരമായ സാങ്കേതികമുന്നേറ്റമായി വിലയിരുത്തുന്നത് എന്നും വ്യക്തമാക്കി.