മലയാളികളെ സാമ്പത്തികമായി തട്ടിപ്പിന് ഇരയാക്കുന്നത് വര്‍ഷം തോറും കൂടിവരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങള്‍ തേടിയാല്‍ ആരും ഞെട്ടിപ്പോകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 25 തട്ടിപ്പ് കേസുകള്‍. ഈ കേസുകളില്‍ നിന്ന് മലയാളികള്‍ക്ക് നഷ്ടമായത് 6627 കോടി രൂപ. കേരളത്തില്‍ എല്ലാ ജില്ലകളിലും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും തൃശൂര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ കൂടുതല്‍ നടന്നിരിക്കുന്നത്.
വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കൂടുതലും ഇരയാകുന്നത് വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ് സമൂഹത്തില്‍ ഉയര്‍ന്ന ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്ക് ജീവനക്കാരിയെ മൂന്ന് കോടി തട്ടിയതിന്റെ പേരില്‍ പിരിച്ച് വിട്ടിരുന്നു.
ഇവര്‍ക്ക് ബാങ്കില്‍ സ്വര്‍ണ്ണ പണയത്തിന്റെ ചുമതലയായിരുന്നു. ഈ അവസരം മുതലാക്കി സ്വര്‍ണ്ണം ഈടു വെക്കാതെ ഇവര്‍ ബാങ്കില്‍ നിന്നും തട്ടിയത് മൂന്ന് കോടി രൂപ. എന്നാല്‍ ഇവര്‍ ഈ പണം ഉപയോഗിച്ചത് ആഡംബര ജിവിതത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ അല്ല. മറിച്ച് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ വിശ്വസിച്ച് അവരുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കുവനായിരുന്നു തട്ടിപ്പ് നടത്തിയത്.
ഇത്തരം തട്ടിപ്പുകാര്‍ വന്‍ പലിശയാണ് നല്‍കുക. ഇതില്‍ വിശ്വസിച്ചാണ് എല്ലാവരും പണം നിക്ഷേപിക്കുന്നത്. ആദ്യം ഇവര്‍ രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചു. ഇതിന് ഈ സ്ഥാപനം ഉയര്‍ന്ന പലിശ നല്‍കിയതോടെ ഇവര്‍ നിക്ഷേപം 3 കോടിയായി ഉയര്‍ത്തുകയായിരുന്നു. ഇതെല്ലാം ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും തട്ടിച്ചതാണെന്ന് മാത്രം.
പിന്നീട് സ്ഥാപനം പുട്ടി ഉടമകള്‍ മുങ്ങിയതോടെ ബാങ്ക് കള്ളത്തരം പിടികൂടി. തുടര്‍ന്ന രണ്ട് കോടിയോളം രൂപ തിരിച്ചടച്ചു. ഇതിനായി വീടും സ്ഥലവും വിറ്റു. ഇതോടെ ഭര്‍ത്താവ് ഈ യുവതിയെ ഉപേക്ഷിച്ചു പോയി. ഇപ്പോള്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരും അവരുടെ തട്ടിപ്പ് രീതികള്‍ മാറ്റുകയാണ്. ആദ്യം വീടുകളിലെത്തി സ്ഥാപനം ഒരു പരിപാടി നടത്തുന്നുണ്ടെന്നും അതിലേക്ക് ക്ഷണിക്കുവനാണ് എത്തിയതെന്നും അറിയിക്കും.
ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കും എന്നും അറിയുന്നതോടെ തട്ടിപ്പിന് ഇരയാകുന്നവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇത് രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കും. പിന്നീട് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന നേട്ടത്തെക്കുറിച്ച് കള്ള കണക്കുകള്‍ അവതരിപ്പിച്ച് ജനത്തെ തട്ടിപ്പിന് ഇരയാക്കും. ഇതിന് സാക്ഷ്യം പറയുവാനും നിരവധി പേര്‍ ഉണ്ടാകും. അഞ്ച് ലക്ഷം നിക്ഷേപിച്ചാല്‍ 35,000 രൂപ മാസം നല്‍കുമെന്നാണ് ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങള്‍ പറയുന്നത്.
തുടര്‍ന്ന് നിക്ഷേപം എത്തുന്നതോടെ ആദ്യം പലിശ കൃത്യമായി നല്‍കും തുടര്‍ന്ന് നിക്ഷേപം വര്‍ധിപ്പിക്കും. പരമാവധി നിക്ഷേപം എത്തുന്നതോടെ തട്ടിപ്പ് സ്ഥാപനം അടച്ച് ഉടമ മുങ്ങും.