മാളികപ്പുറം വലിയ വിജയമായതോടെ സന്നിധാനത്തിലെത്തി അയ്യപ്പനോട് നന്ദി പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുവാന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നത് ജനുവരി 14നാണ്.
അതുപോലെ തന്നെ തന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായ മേപ്പടിയാന് റിലീസ് ചെയ്തതും ജനുവരി 14നാണ്. ചിത്രത്തില്‍ അയ്യപ്പനായി അഭിനയിക്കുവാന്‍ ഭാഗ്യമുണ്ടായി. ഈ ചിത്രം വലിയ വിജയമാക്കി മാറ്റിയ അയ്യപ്പനോട് നന്ദി പറയുവനാണ് താന്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിനു പുറത്തും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മികച്ച പ്രതികരണമാണ് അവിടെ അവിടെ നിന്നും ലഭിക്കുന്നതെന്നും ഉണ്ണി മുകുന്ദന് പ്രതികരിച്ചു.
സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.