മലയാള സിനിമയില്‍ ഏത് തരം വേഷവും ചെയ്യുവാന്‍ മടിയില്ലാത്ത നടനാണ് ഷെയിന്‍ നിഗം. നെഗറ്റീവും പോസിറ്റീവും നിറഞ്ഞ കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിക്കുവാന്‍ ഷെയിന്‍ പ്രത്യേക കഴിവാണ്. ഷെയിന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും വലിയ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ ഇടയ്ക്ക് വിവാദങ്ങളും സംഭവിച്ചതോടെ നടന്റെ സിനിമ ജീവിതത്തിലും ചെറിയ പ്രശ്നങ്ങള്‍ സംഭവിച്ചു.
ഷെയിന്റെതായി ഇറങ്ങിയ വെയില് എന്ന ചിത്രം പരാജയമായിരുന്നു. ഈ അടുത്ത കാലത്ത് ഭൂതകാലം എന്ന ഒറ്റ ചിത്രമാണ് നടന്റേജായി പുറത്തിറങ്ങിയത്. അതേസമയം താരം അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പരസ്പരം സ്നേഹിക്കുകയാണ് അടിസ്ഥാനപരമായി മനുഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കേണ്ട വികാരമെന്ന് നടന് പറയുന്നു.
കാമുകീ കാമുകന് മാത്രമല്ല, എല്ലാത്തിനോടും നമ്മള് ജീവിക്കുന്ന അവസ്ഥയോട് തന്നെ സ്നേഹവും നമുക്ക് നമ്മളോട് തന്നെ കുറച്ച് സോഫ്റ്റ് കോര്‍ണറും ഉണ്ടെങ്കില്‍ സിംപിള്‍ ആയി ഫ്ലോട്ട് ചെയ്ത് പോവാം. അല്ലെങ്കില്‍ ആവശ്യമില്ലാത്ത ഡ്രാമയും പ്രശ്നങ്ങളും ഇല്ലാതെ സിംപിളായി പോവാം എന്നും നടന് പറയുന്നു. അതേസമയം ജീവിതത്തില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തേപ്പ് കൊടുക്കാറാണ് പതിവെന്നും എന്നാല്‍ അത് മനപ്പൂര്‍വ്വമല്ലെന്നും ഷെയിന്‍ നല്കിയ മറുപടി.