ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരക്കിട്ട നീക്കങ്ങളുമായി ബി ജെ പി. 2024ലെ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുവാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ബി ജ പി നേതൃത്വം. ലോകസഭാ തിരഞ്ഞെടുപ്പിന് 400 ദിവസമാണുള്ളതെന്ന് അദ്ദേഹം ബി ജെ പി പ്രവര്‍ത്തകരെയും നേതാക്കളെയും ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ സേവിക്കുവാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ബി ജെ പിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് നരേന്ദ്രമോദിയുടെ ആഹ്വാനം. 18 വയസ് മുതല്‍ 25 വയസ് വരെയുള്ള വരെ പ്രത്യേക ശ്രദ്ധിക്കണമെന്നും. അവര്‍ക്ക് മുന്‍ സര്‍ക്കാരുകള്‍ എന്താണ് ചെയ്തതെന്ന് പ്രത്യേക ധാരണയില്ല, ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിവ് അവര്‍ക്കില്ല. അവരെ ജനാധിപത്യത്തെക്കുറിച്ച് ബോധവല്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവരെ മികച്ച ഭരണത്തിന്റെ പങ്കാളികളാക്കിമാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.
2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടുവനാണ് ബി ജെ പിയുടെ പദ്ധതി. തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ശക്തമാക്കുവാന്‍ ബൂത്ത് തലം മുതല്‍ ശക്തമായ പ്രചാരണം നടത്തുവനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 100 ലോക്സഭ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിലാണ് പാര്‍ട്ടി ദുര്ബലമായിട്ടുള്ളതെന്ന് ബി ജെ പി വിലയിരുത്തുന്നു. ഇവിടെ പ്രത്യേക പ്രചാരണം നടത്തും.
1.3 ലക്ഷം ബൂത്തുകളിലെത്തി പാര്‍ട്ടി നയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും യോഗം വിലയിരുത്തി. പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്രമന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 പ്രാദേശിക തലവന്മാരും ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 350 പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തിലുണ്ട്. യോഗത്തിന്റെ ഭാഗമായി ആറു തീമുകളിലായുള്ള മെഗാ എക്സിബിഷന് സംഘടിപ്പിക്കും. ദേശീയ എക്സിക്യൂട്ടീവിന്റെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്ഷോയും അരങ്ങേറി.