തങ്ങളൂടെ ഇഷ്ടവാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇതിനായി ലക്ഷങ്ങള്‍ മുടക്കുവാനും മലയാളികള്‍ തയ്യാറാകുന്നു. മലയാളികളുടെ ഈ ആഗ്രഹം സര്‍ക്കാരിനും വലിയ നേട്ടമാണ് പ്രതിവര്‍ഷം സര്‍ക്കാരിന് ഈ ഇനത്തില്‍ പിരിഞ്ഞ് കിട്ടുന്നത് കോടികളാണ്. വന്‍കിട ബിസനസുകാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കുവാന്‍ രംഗത്തെത്തുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സി നമ്പരുകള്‍ ലേലത്തില്‍ പോകുന്നത് എറണാകുളം ആര് ടി ഒ ഓഫീസിലാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോബോബന്, ഭാവന എന്നിങ്ങനെ തങ്ങളുടെ ഇഷ്ടനമ്പറിനായി ലേലത്തില്‍ പങ്കെടുത്തവരാണ്.
നടന് പൃഥ്വിരാജ് ഇഷ്ട നമ്പറായ കെ എല്‍ 07 സി എസ് 7777ന് വേണ്ടി മൂന്ന് മാസമായി കാത്തിരിക്കുകയായിരുന്നു. 50,000 രൂപ ഓണ്‍ലൈനില്‍ അടച്ച് മാസങ്ങള്‍ക്ക് മുമ്പേ ബുക്കും ചെയ്തു. ഇതേ നമ്പര്‍ സ്വന്തമാക്കാന്‍ രണ്ട് പ്രമുഖ ബിസിനസുകാര്‍ കൂടി രംഗത്തെത്തിയതോടെ ലേലം ഉറപ്പായി.
ഇതിനിടെയാണ് താന്‍ ലേലത്തിന് മാറ്റി വച്ച തുക പ്രളയദുരിതാശ്വാസത്തിന് നല്കാന് നടന് തീരുമാനിച്ചതും വാര്‍ത്തയായിരുന്നു. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ ഫാന്‍സി നമ്പര്‍ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 11,84,41000 കോടി രൂപയാണെന്ന് വിവരവകാശ പ്രവര്ത്തകന് രാജുവാഴക്കാലയ്ക്ക് ലഭിച്ച രേഖയില്‍ പറയുന്നു,