മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ യാത്ര സംഘത്തിലെ അംഗമായിരുന്നു ഡോ. എഡ്വിന് ബുസ് ആല്ഡ്രിന്. 93-ാം വയസ്സില്‍ ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം അദ്ദേഹം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം എഡ്വിന് ബുസ് ആല്ഡ്രിന് ഡോ. അങ്ക ഫൗറിനെയാണ് ജീവിത പങ്കാളിയാക്കിയത്. 1969-ല്‍ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തിയാണ് എഡ്വിന് ബുസ് ആല്ഡ്രിന്.
തന്റെ വിവാഹ വിശേഷങ്ങള്‍ എഡ്വിന് ബുസ് ആല്ഡ്രിന് ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. അമേരിക്കയിലെ ലോസ് ആഞ്ജിലസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കാലങ്ങളായി എന്റെ പ്രണയിനിയായ ഡോ. അങ്ക ഫൗറും ഞാനും എന്റെ 93-ാം ജന്മദിനത്തില്, വ്യോമമേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ ആശീര്‍വാദത്തോടെ വിവാഹിതരായി. ലോസ് ആഞ്ജിലസില്‍ നടന്ന ചെറിയ, സ്വകാര്യചടങ്ങില്‍ ഞങ്ങള്‍ ഒന്നിച്ചു, ഒളിച്ചോടിയ കൗമാരകമിതാക്കളെപ്പോലെ ആവേശത്തിലാണ് ഞങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
ആല്‍ഡ്രിന്റെ ട്വിറ്റീനോട് നിരവധി പേരാണ് പ്രതികരിച്ചത്. ആല്ഡ്രിന് ജന്മദിനാശംസകള് നേര്‍ന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്തോഷാവസരത്തില്‍ ഒപ്പം ചേര്‍ന്നും നിരവധി മറുപടികളും വന്നു. എഡ്വിൻ ബുസ് ആൽഡ്രിൻ മുമ്പ് മൂന്ന് തവണ വിവാഹിതനാവുകയും പിന്നീട് വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയതിന് ശേഷം 11 മിനിറ്റ് കഴിഞ്ഞാണ് എഡ്വിന് ബുസ് ആല്ഡ്രിന് ചന്ദ്രനില്‍ കാലുകുത്തിയത്.