സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാം ജന്മദിനത്തില്‍ അന്തമാനിലെ 21 ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാക്രം ദിവസ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പുതിയ പ്രഖ്യാപനം. മുമ്പ് റോസ് ഐലന്റ് എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ് ചന്ദ്ര ബോസ് ദ്വീപില്‍ ഒരുക്കുന്ന സുഭാഷ് ചന്ദ്ര ബോസ് സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി പുറത്തിറക്കി.
ചടങ്ങില്‍ കേന്ദ്ര മന്ത്രി അമിത് ഷായും പങ്കെടുത്തു. സ്വാന്ത്രത്തിന് ശേഷം മറന്നുകളയാന്‍ ശ്രമിച്ച നേതാജീയെ ഓരോ നിമിഷവും ഓര്‍ക്കുന്നത് എങ്ങനെയാണെന്ന് 21-ാം നൂറ്റാണ്ട് കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേര് നല്‍കുവാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതോടെ എക്കാലവും അവര്‍ ഓര്‍മ്മിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷ പറഞ്ഞു.
ജനുവരി 23 പരാക്രം ദിവസ് എന്ന പേരില്‍ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അന്തമാനിലെ ഏറ്റവും വലിയ ദ്വീപിന് പ്രഥമ പരമചക്ര ജേതാവായ മേജര്‍ സോമ്നാഥിന്റെ പേരു നല്‍കി. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ജവാന്മാര്‍ക്കുള്ള ആദരാഞ്ജലിയാണിയാണിത്.